ഒന്നര വയസ്സുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

ഒന്നര വയസ്സുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു
Apr 18, 2025 12:30 PM | By VIPIN P V

(www.truevisionnews.com) ഗോവ പോണ്ടയിലെ ദുർഗാഭട്ടിൽ ഒന്നര വയസ്സുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു. അനബിയ ഇഷാഖ് മുല്ലയാണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് മുത്തശ്ശിയുടെ വീട്ടിലേക്ക് താമസിക്കാനായി പെൺകുട്ടി എത്തിയത്.

വീട്ടിൽ നിന്ന് ഗേറ്റിന് പുറത്തേക്ക് കടന്ന കുഞ്ഞിനെ തെരുവ് നായ്ക്കൾ കടിച്ചുകൊണ്ട് പോകുകയായിരുന്നു. ഗേറ്റ് തകരാറിലായതിനാൽ അടയ്ക്കാൻ സാധിച്ചിരുന്നില്ലെന്നാണ് മുത്തശ്ശി പറയുന്നത്.

കുഞ്ഞിനെ വീട്ടിൽ നിന്നും 25 മീറ്റർ അകലെയുള്ള സ്ഥലത്ത് നിന്നാണ് മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. ഈ അടുത്ത കാലത്തായി ഗോവയിൽ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമാണ്.

തെക്കൻ ഗോവയിലെ തീരദേശ മേഖലയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് നേരെയും തെരുവുനായ്ക്കളുടെ കൂട്ടമായ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

#halfyearoldgirl #bitten #death #straydogs

Next TV

Related Stories
പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം; സേനാമേധാവികള്‍ പങ്കെടുക്കുന്നു

May 9, 2025 08:16 PM

പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം; സേനാമേധാവികള്‍ പങ്കെടുക്കുന്നു

ഇന്ത്യ-പാക് സംഘർഷം , പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല...

Read More >>
ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

May 9, 2025 03:35 PM

ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

അഹ്മദാബാദ് -കൊൽക്കത്ത എക്സ്പ്രസിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

Read More >>
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
Top Stories

Entertainment News