(truevisionnews.com) കാലിന് ശസ്ത്രക്രിയ്ക്കായി ആശുപത്രിയിലെത്തിയ മകനൊപ്പമുണ്ടായിരുന്ന ചലനശേഷിയും സംസാരശേഷിയുമില്ലാത്ത വൃദ്ധന് കൈയില്‍ ശസ്ത്രക്രിയ നടത്തി രാജസ്ഥാന്‍ കോട്ടയിലെ മെഡിക്കല്‍ കോളേജ്.

ഇക്കഴിഞ്ഞ ഏപ്രില്‍ 12നാണ് സംഭവം. ഒരു അപകടത്തെ തുടര്‍ന്നാണ് മനീഷ് എന്ന യുവാവിന് കാലിന് ശസ്ത്രക്രിയ വേണ്ടി വന്നത്. ഇദ്ദേഹത്തിന്റെ പിതാവ് ജഗദീഷിനാണ് ദുരനുഭവം ഉണ്ടായത്.
മുഖത്തെ ചലനശേഷി നഷ്ടപ്പെട്ട് മിണ്ടാന്‍ കഴിയാത്ത തന്റെ പിതാവ് ഓപ്പേറേഷന്‍ തിയേറ്ററിന് പുറത്ത് കാത്തിരിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം മനീഷ് പുറത്തെത്തിയപ്പോള്‍ അച്ഛനെ കാണാനില്ലായിരുന്നു.
തുടര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു. പിന്നീടാണ് അച്ഛനെയും ഓപ്പറേഷന്‍ തിയേറ്ററില്‍ കൊണ്ടുപോയതും കൈയില്‍ മുറിവും ശ്രദ്ധയില്‍പ്പെട്ടത്. മറ്റൊരാള്‍ക്കുള്ള ശസ്ത്രക്രിയ ആശുപത്രി ജീവനക്കാര്‍ക്കുണ്ടായ തെറ്റിദ്ധാരണയെ തുടര്‍ന്ന് ജഗദീഷിന് നടത്തുകയായിരുന്നു.
പ്ലാസ്റ്റിക്ക് സര്‍ജറി നടത്തുന്ന മകനെ കാത്തിരുന്ന ജഗദീഷിനെ ആശുപത്രി ജീവനക്കാര്‍ക്ക് ഇതേ പേരുള്ള മറ്റൊരു രോഗിയുമായി മാറി പോകുകയായിരുന്നു. ജഗദീഷ് എന്ന പേര് സ്റ്റാഫ് വിളിച്ചപ്പോള്‍, മനീഷിന്റെ പിതാവ് കൈപൊക്കിയതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നാണ് വിശദീകരണം.
ഡയാലിസിസുമായി ബന്ധപ്പെട്ടുള്ള ഒരു പ്രൊസീജ്യര്‍ ചെയ്യാന്‍ എത്തിയ മറ്റൊരു രോഗിയാണ് മനീഷിന്റെ പിതാവെന്ന് കരുതി ഇദ്ദേഹത്തെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയി. കൃത്യമായി ആരാണെന്ന് പരിശോധിക്കാതെ മെഡിക്കല്‍ സ്റ്റാഫ് ജഗദീഷിനെ ടേബിളില്‍ കിടത്തി മറ്റ് നടപടികളിലേക്ക് കടന്നു, ഭാഗ്യത്തിന് മനീഷിനെ പരിശോധിക്കുന്ന ഡോക്ടറെത്തിയാണ് ബാക്കി നടപടികള്‍ തടഞ്ഞത്.
ഒടി ഗൗണോ സര്‍ജറിക്ക് മുമ്പുള്ള മറ്റ് കാര്യങ്ങളൊന്നും ചെയ്യാത്ത ഒരാളെ അതൊന്നു പരിശോധിക്കാതെ മറ്റ് നടപടികളിലേക്ക് കടന്ന സ്റ്റാഫിനെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്നാണ് വിവരം
#paralysed #man #incision #hand #misunderstood #dayalysis #patient #Rajasthan
