കോഴിക്കോട്ടെ ഡോക്ടർക്ക് ഒന്നേകാല്‍ കോടി നഷ്ടമായതിന് പിന്നിൽ കമ്പോഡിയൻ സംഘമെന്ന് പൊലീസ്

കോഴിക്കോട്ടെ ഡോക്ടർക്ക് ഒന്നേകാല്‍ കോടി നഷ്ടമായതിന് പിന്നിൽ കമ്പോഡിയൻ സംഘമെന്ന് പൊലീസ്
Apr 18, 2025 12:57 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) വ്യാജ ട്രേഡിംഗ് ആപ്പ് വഴി കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ ഡോക്ടറുടെ ഒന്നേകാല്‍ കോടി രൂപ തട്ടിയതിനു പിന്നില്‍ കമ്പോഡിയ കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ സംഘം.

നഷ്ടമായ തുകയില്‍ എഴുപത് ലക്ഷം രൂപ ചെന്നൈയിലെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോയതെന്ന് സൈബര്‍ പൊലീസ് കണ്ടെത്തി. ഓണ്‍ലൈന്‍ ട്രേഡിംഗ് കമ്പനിയുടെ പ്രതിനിധികളെന്ന് പറഞ്ഞ് സാമൂഹിക മാധ്യമം വഴിയാണ് തട്ടിപ്പ് സംഘത്തിലെ ആളുകള്‍ ഡോക്ടറെ പരിചയപ്പെട്ടത്.

സ്റ്റോക്ക് ട്രേഡിംഗ് നിക്ഷേപത്തെക്കുറിച്ച് ടെലഗ്രാമിലും വാട്സാപിലും ക്ലാസുകള്‍. ചെറിയ തുക നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ച് വലിയ ലാഭം നല്‍കി വിശ്വാസം പിടിച്ചു പറ്റി. പിന്നാലെ വന്‍ തുക വിവിധഅക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ട. ഒന്നേകാല്‍ കോടി രൂപയോളം നഷ്ടമായപ്പോഴാണ് പരാതി നല്‍കിയത്.


#Police #Cambodian #gang #behind #Kozhikode #doctor's #loss#Rs1.5 crore

Next TV

Related Stories
Top Stories










Entertainment News