നികാഹ് വേദിയിൽ പുസ്തക പ്രകാശനം; വധുവിന്റെ പുസ്തകം ഏറ്റുവാങ്ങി വരൻ

നികാഹ് വേദിയിൽ പുസ്തക പ്രകാശനം; വധുവിന്റെ പുസ്തകം ഏറ്റുവാങ്ങി വരൻ
Apr 18, 2025 12:45 PM | By Susmitha Surendran

(truevisionnews.com) നികാഹ് വേദിയിൽ വധുവിന്റെ പുസ്തകം പ്രകാശനം. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ പുത്രൻ സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരിയും തിരൂർ എം.ഇ.ടി ജി അക്കാദമി ഡിഗ്രി ആറാം സെമസ്മസ്റ്റർ വിദ്യാർഥിനി സയ്യിദത്ത് ഫാത്വിമ ശൈമയുടെയും വിവാഹവേദിയിലായിരുന്നു പുസ്തക പ്രകാശനം.

യുഎൻഎസ്ഡിജി നയങ്ങളെ ഇസ്ലാമിക വികസന സമീപനങ്ങളോട് താരതമ്യം ചെയ്യുന്നതാണ് ഫാത്വിമ ശൈമയുടെ ‘സുസ്ഥിരവികസന ലക്ഷ്യങ്ങൾ ഇസ്ലാമിക സമീപനം’ എന്ന പുസ്തകം.

ഫാത്വിമ ശൈമയുടെ പിതാവ് സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂരാണ് പുസ്തകം വരന് കൈമാറിയത്. കടലുണ്ടി ബുഖാരി മൻസിലിൽ നടന്ന ചടങ്ങിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാ‍‍‍‍ർ ഉൾപ്പെടെ പങ്കെടുത്തു.

വൈലത്തൂർ മർഹൂം യൂസുഫുൽ ജീലാനിയുടെ കൊച്ചുമകളാണ് സയ്യിദത്ത് ഫാത്വിമ ശൈമ. എംഇടിജി അക്കാദമി വിദ്യാർത്ഥി യൂണിയൻ ചെയർ പേഴ്സനാണ്.

#bride's #book #released #Nikah #venue.

Next TV

Related Stories
Top Stories










Entertainment News