Apr 18, 2025 12:29 PM

(truevisionnews.com) പാലക്കാട് നഗരസഭയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് ബിജെപിയും കോൺഗ്രസുമെന്ന് സിപിഐഎം മുതിർന്ന നേതാവ് എ കെ ബാലൻ. ആർഎസ്എസിൻ്റെ വോട്ട് വാങ്ങി ജയിച്ചയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ.

വർഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമം. വികസന പ്രവർത്തനങ്ങൾക്ക് എതിരാണ് ബിജെപി. ആർഎസ്എസിന്റെ അജണ്ടയുടെ ഭാഗമാണ് ഹെഡ്ഗേവാറിൻ്റെ പേരിട്ടത്. കോൺഗ്രസും ബിജെപിയും ഒന്നിച്ചാണ് തിരുവനന്തപുരത്ത് റോഡിന് ഹെഡ്ഗേവാറിൻ്റെ പേരിട്ടത്. ഹെഡ്ഗേവാറിൻ്റെ പേര് മാറ്റാൻ ശക്തമായ പ്രതിഷേധം സിപിഐഎം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ദിവ്യ എസ് അയ്യറിന്റെ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ദിവ്യ എസ് അയ്യരെ മോശമായ രീതിയിൽ കോൺഗ്രസ് ചിത്രീകരിച്ചു. കേരളത്തിലെ പൊതുസമൂഹം സ്ത്രീയെ അപമാനിച്ചതിനെതിരെ പ്രതികരിക്കും.

കെ സുധാകരനെതിരെ പറഞ്ഞതിനെക്കുറിച്ച് നിരവധി പേർക്ക് അറിയാം. പാർട്ടിയുടെ കുരയ്ക്കുന്ന പട്ടി തന്നെയാണ് ഞാൻ. സുധാകരനെതിരെ കൂടുതൽ ഒന്നും പറയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

#AKBalan #BJP #Congress #destroying #Palakkad #municipality.

Next TV

Top Stories