കുട്ടിയുടെ കഴുത്തിലെ സ്വർണമാല മോഷ്ടിച്ചു; രണ്ട് സ്ത്രീകൾ പിടിയിൽ

കുട്ടിയുടെ കഴുത്തിലെ സ്വർണമാല മോഷ്ടിച്ചു; രണ്ട് സ്ത്രീകൾ പിടിയിൽ
Apr 18, 2025 12:09 PM | By Susmitha Surendran

താനൂർ: (truevisionnews.com) താനൂർ സാമൂഹികരോഗ്യ കേന്ദ്രത്തിൽനിന്നു മാർച്ച് 20-ന് എടക്കടപ്പുറം സ്വദേശിനിയുടെ കുട്ടിയുടെ കഴുത്തിൽനിന്നു സ്വർണ്ണമാല മോഷ്ടിച്ച സ്ത്രീകൾ താനൂർ പോലിസിന്റെ പിടിയിലായി.

തമിഴ്നാട് സ്വദേശിനികളായ മഞ്ചസ് (25), ദീപിക (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആരോഗ്യകേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലിസ് പുറത്ത് വിട്ടിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ഒട്ടേറെ തമിഴ് സ്ത്രികളെ പോലിസ് നിരീക്ഷിച്ചിരുന്നു.

താനൂർ ഡിവൈഎസ്പി പി.പ്രമോദിൻറെ നേതൃത്വത്തിൽ സിഐ. ടോണി ജെ. മറ്റം, സബ് ഇൻസ്പെക്ടർ എൻ.ആർ. സുജിത്ത്, സലേഷ്, സക്കീർ, ലിബിൻ, നിഷ, രേഷ്മ, പ്രബീഷ്, അനിൽ എന്നിവരുടെ അനേക്ഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇവർ സമാനരീതിയിലുള്ള സ്വർണ്ണമോഷണ കേസുകളിൽ പ്രതികളാണ്. പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.

#Two #women #arrested #stealing #gold #necklace #child's #neck #thanoor

Next TV

Related Stories
കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

May 14, 2025 09:15 AM

കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന്...

Read More >>
വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം;  കോഴിക്കോട്  വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

May 14, 2025 12:04 AM

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025 09:47 PM

കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച...

Read More >>
Top Stories

GCC News