(truevisionnews.com) യൂട്യൂബര്‍ റോഗര്‍ സന്ധുവിന് നേരെ ജലന്ദറിലെ വീടിന് മുന്നിലുള്ള ഗ്രനേഡ് ആക്രമണത്തിലെ പ്രതിക്ക് ഓണ്‍ലൈനായി പരിശീലനം നല്‍കിയ ഇന്ത്യന്‍ ആര്‍മിയിലെ ജവാന്‍ സുക്ചരണ്‍ സിംഗിനെ ജമ്മു കശ്മീരില്‍ നിന്നും അറസ്റ്റ് ചെയത് പഞ്ചാബ് പൊലീസ്. മാര്‍ച്ച് 15നും 16നും ഇടയിലുള്ള അര്‍ധരാത്രിയിലാണ് ആക്രമണം നടന്നത്.

ജമ്മു കശ്മീരിലെ രജൗരിയില്‍ ജോലി ചെയ്യുന്ന 30കാരനായ സിംഗ്, പഞ്ചാബിലെ മുക്‌സര്‍ സാഹിബ് സ്വദേശിയാണ്. പത്തുവര്‍ഷത്തോളമായി സൈനിക സേവനത്തില്‍ തുടരുന്ന ഇയാള്‍ ഇന്‍സ്റ്റഗ്രാമിലാണ് സംഭവത്തിലെ പ്രതി ഹാര്‍ദിക് കാംബോജിന് പരിശീലനം നല്‍കിയത്.
ഇരുവരും തമ്മിലുള്ള ആശയവിനിമയം ഒടുവില്‍ ഗ്രനേഡ് എങ്ങനെ ഉപയോഗിക്കാമെന്ന പരിശീലനത്തിലെത്തി. ആദ്യം ഡമ്മി ഗ്രനേഡ് ഉപയോഗിക്കാനും പിന്നീട് യഥാര്‍ത്ഥ ഗ്രനേഡ് ഉപയോഗിക്കാനും പരിശീലനം ഓണ്‍ലൈനായി നല്‍കിയെന്നാണ് വിവരം.
സംഭവത്തില്‍ 18 പേരാണ് പ്രതികളായുള്ളത്. ഇതില്‍ 9 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം ഒരു ആര്‍മി ഉദ്യോഗസ്ഥന്‍ ദുരുപയോഗം ചെയ്തതിനെതിരെ വലിയ ആശങ്കയാണ് ഉയരുന്നത്. ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ക്ക് മേലുള്ള നിരീക്ഷണങ്ങളെ കുറിച്ചും സംശയങ്ങള്‍ ഉയരുകയാണ്.
#Grenade #attack #YouTuber #Jawan #provided #online #training #arrested
