പാലക്കാട്: (truevisionnews.com) പാലക്കാട്ട് സ്കൂട്ടറിൽ യാത്ര ചെയ്യവെ കാട്ടുപന്നിയിടിച്ച് യാത്രക്കാരിക്ക് ഗുരുതര പരിക്ക്. അങ്കണവാടി വർക്കറായ നെല്ലായ സ്വദേശിനി സെലീനക്കാണ് (45) പരിക്കേറ്റത്.

കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. വാണിയംകുളം പഞ്ചായത്തിൽ നടന്ന ഐ.സി.ഡി.എസ് പ്രൊജക്ട് തല പരിപാടിയിൽ പങ്കെടുത്തു വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് സെലീന അപകടത്തിൽപ്പെട്ടത്.
പരിസരത്തെ ഒരു വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ അപകട ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കാട്ടുപന്നിയിടിച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായ സെലീന സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീഴുന്നത് ദൃശ്യങ്ങളിൽ കാണാം.
#passenger #seriously #injured #after #being #hit #wildboar #while #riding #scooter #Palakkad.
