പാലക്കാട്: (truevisionnews.com) പാലക്കാട് ആലത്തൂരിൽ മാല വിഴുങ്ങിയ കള്ളനിൽ നിന്നും ഒടുവിൽ തൊണ്ടി മുതൽ കിട്ടി. കള്ളൻ മാല വിഴുങ്ങി മൂന്നാം ദിവസമാണ് മാല കിട്ടിയത്.

തമിഴ്നാട് മധുര സ്വദേശി മുത്തപ്പനാണ് വേലയ്ക്കിടെ മോഷ്ടിച്ച മാല വിഴുങ്ങിയത്. മാല വിഴുങ്ങിയ കള്ളന്റെ വയറിളകുന്നതും കാത്ത് പൊലീസ് കാവൽ നിന്നിരുന്നു. തൊണ്ടിമുതൽ പുറത്തെടുക്കാൻ കിലോകണക്കിന് റോബസ്റ്റും പൂവൻപഴവും ഉൾപ്പടെ പ്രതിക്ക് നൽകിയാണ് പൊലീസ് കാത്തിരുന്നത്.
#waiting #three #days #police #finally #find #necklace #thief #swallowed
