ആളൊഴിഞ്ഞ വഴിയിൽ പെൺകുട്ടിയെ കടന്നുപിടിച്ച് യുവാവ്; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സ്വമേധയാ കേസെടുത്ത് പോലീസ്

ആളൊഴിഞ്ഞ വഴിയിൽ പെൺകുട്ടിയെ കടന്നുപിടിച്ച് യുവാവ്; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സ്വമേധയാ കേസെടുത്ത് പോലീസ്
Apr 6, 2025 08:35 PM | By VIPIN P V

ബെംഗളൂരു: (www.truevisionnews.com) ബെംഗളൂരുവിലെ ആളൊഴിഞ്ഞ വഴിയില്‍ കാല്‍നടയാത്രക്കാരിയെ കടന്നുപിടിച്ച് യുവാവ്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്.

വ്യാഴാഴ്ചയായിരുന്നു സംഭവം. ഇത്രയും ദിവസമായിട്ടും ആരും പരാതിയുമായി എത്താതിരുന്നതോടെയാണ് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ബെംഗളൂരുവിലെ ബിടിഎം ലേഔട്ട് ഏരിയിയിലായിരുന്നു സംഭവം. പരിസരത്തെ ഒരു കെട്ടിടത്തിലെ സിസിടിവിയിലാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ആളൊഴിഞ്ഞ ഒരു ഇടവഴിയിലൂടെ രണ്ട് പെണ്‍കുട്ടികള്‍ നടന്നുവരുന്നതാണ് ദൃശ്യത്തിലുള്ളത്.

വഴിയുടെ വശങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ഇവരുടെ പിന്നാലെ ഒരു യുവാവ് നടന്നുവരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ പെണ്‍കുട്ടികള്‍ ഇയാളെ ശ്രദ്ധിക്കുന്നില്ല.

പെണ്‍കുട്ടികളുടെ തൊട്ടുപിന്നില്‍ എത്തിയ ഉടനാണ് ഇയാള്‍ അവരില്‍ ഒരാളെ കടന്നുപിടിക്കുന്നത്. പെണ്‍കുട്ടികള്‍ ഞെട്ടിമാറുന്നതും യുവാവിന്റെ ആക്രമണത്തില്‍ നിന്ന് കുതറിമാറാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പെണ്‍കുട്ടികള്‍ പ്രതികരിക്കുന്നതോടെ യുവാവ് വന്നവഴിയേ ഓടിമറയുന്നതാണ് പിന്നീട് സിസിടിവി ദൃശ്യത്തില്‍ കാണാനാവുക. കുറച്ചുസമയത്തിന് ശേഷം പെണ്‍കുട്ടികളും നടന്നുപോകുന്നതായാണ് ദൃശ്യത്തിലുള്ളത്.

ഇത്രയും ദിവസമായിട്ടും ആരും പരാതിയുമായി വരാതിരുന്നതോടെയാണ് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സിസിടിവിയില്‍ കണ്ട, തിരിച്ചറിയപ്പെടാത്ത അക്രമിയുടെ പേരിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇയാളെ തിരിച്ചറിയാനുള്ള പ്രയത്‌നത്തിലാണ് ബെംഗളൂരു പോലീസ്. വരുംദിവസങ്ങളിലെങ്കിലും ആക്രമണത്തിനിരയായ പെണ്‍കുട്ടി പരാതിയുമായി എത്തുമെന്ന് പ്രതീക്ഷയിലാണ് പോലീസ്.

#youngman #assaulted #girl #desertedroad #police #registered #case #footage #emerged

Next TV

Related Stories
ബെംഗളൂരുവിൽ വാഹനാപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

Apr 8, 2025 10:54 PM

ബെംഗളൂരുവിൽ വാഹനാപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

സംഭവ സ്ഥലത്തുവെച്ചു തന്നെ യുവാവ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി....

Read More >>
വഖഫ് നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; വിജ്ഞാപനമിറക്കി കേന്ദ്ര സര്‍ക്കാര്‍

Apr 8, 2025 08:37 PM

വഖഫ് നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; വിജ്ഞാപനമിറക്കി കേന്ദ്ര സര്‍ക്കാര്‍

16നാണ് വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള വിവിധ ഹർജികൾ സുപ്രീം കോടതി...

Read More >>
 റെയിൽവേ ട്രാക്കിൽ കിടന്ന് റീൽ ചിത്രീകരിച്ച് യുവാവ്; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്

Apr 8, 2025 08:22 PM

റെയിൽവേ ട്രാക്കിൽ കിടന്ന് റീൽ ചിത്രീകരിച്ച് യുവാവ്; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്

വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് ഇയാളെ വിമർശിച്ച്...

Read More >>
നിയന്ത്രണം വിട്ട് കാർ ഫൂട്ട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം;  വൈദ്യുതി പോസ്റ്റും മരവും ഇടിച്ചിട്ടു, ഡ്രൈവർക്ക് ഗുരുതര പരിക്ക്

Apr 8, 2025 07:15 PM

നിയന്ത്രണം വിട്ട് കാർ ഫൂട്ട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; വൈദ്യുതി പോസ്റ്റും മരവും ഇടിച്ചിട്ടു, ഡ്രൈവർക്ക് ഗുരുതര പരിക്ക്

ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ്...

Read More >>
Top Stories