ആളൊഴിഞ്ഞ വഴിയിൽ പെൺകുട്ടിയെ കടന്നുപിടിച്ച് യുവാവ്; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സ്വമേധയാ കേസെടുത്ത് പോലീസ്

ആളൊഴിഞ്ഞ വഴിയിൽ പെൺകുട്ടിയെ കടന്നുപിടിച്ച് യുവാവ്; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സ്വമേധയാ കേസെടുത്ത് പോലീസ്
Apr 6, 2025 08:35 PM | By VIPIN P V

ബെംഗളൂരു: (www.truevisionnews.com) ബെംഗളൂരുവിലെ ആളൊഴിഞ്ഞ വഴിയില്‍ കാല്‍നടയാത്രക്കാരിയെ കടന്നുപിടിച്ച് യുവാവ്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്.

വ്യാഴാഴ്ചയായിരുന്നു സംഭവം. ഇത്രയും ദിവസമായിട്ടും ആരും പരാതിയുമായി എത്താതിരുന്നതോടെയാണ് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ബെംഗളൂരുവിലെ ബിടിഎം ലേഔട്ട് ഏരിയിയിലായിരുന്നു സംഭവം. പരിസരത്തെ ഒരു കെട്ടിടത്തിലെ സിസിടിവിയിലാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ആളൊഴിഞ്ഞ ഒരു ഇടവഴിയിലൂടെ രണ്ട് പെണ്‍കുട്ടികള്‍ നടന്നുവരുന്നതാണ് ദൃശ്യത്തിലുള്ളത്.

വഴിയുടെ വശങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ഇവരുടെ പിന്നാലെ ഒരു യുവാവ് നടന്നുവരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ പെണ്‍കുട്ടികള്‍ ഇയാളെ ശ്രദ്ധിക്കുന്നില്ല.

പെണ്‍കുട്ടികളുടെ തൊട്ടുപിന്നില്‍ എത്തിയ ഉടനാണ് ഇയാള്‍ അവരില്‍ ഒരാളെ കടന്നുപിടിക്കുന്നത്. പെണ്‍കുട്ടികള്‍ ഞെട്ടിമാറുന്നതും യുവാവിന്റെ ആക്രമണത്തില്‍ നിന്ന് കുതറിമാറാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പെണ്‍കുട്ടികള്‍ പ്രതികരിക്കുന്നതോടെ യുവാവ് വന്നവഴിയേ ഓടിമറയുന്നതാണ് പിന്നീട് സിസിടിവി ദൃശ്യത്തില്‍ കാണാനാവുക. കുറച്ചുസമയത്തിന് ശേഷം പെണ്‍കുട്ടികളും നടന്നുപോകുന്നതായാണ് ദൃശ്യത്തിലുള്ളത്.

ഇത്രയും ദിവസമായിട്ടും ആരും പരാതിയുമായി വരാതിരുന്നതോടെയാണ് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സിസിടിവിയില്‍ കണ്ട, തിരിച്ചറിയപ്പെടാത്ത അക്രമിയുടെ പേരിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇയാളെ തിരിച്ചറിയാനുള്ള പ്രയത്‌നത്തിലാണ് ബെംഗളൂരു പോലീസ്. വരുംദിവസങ്ങളിലെങ്കിലും ആക്രമണത്തിനിരയായ പെണ്‍കുട്ടി പരാതിയുമായി എത്തുമെന്ന് പ്രതീക്ഷയിലാണ് പോലീസ്.

#youngman #assaulted #girl #desertedroad #police #registered #case #footage #emerged

Next TV

Related Stories
യാത്രക്കാര്‍ക്ക് ഇനി സസ്യാഹാരം മാത്രം; പൂർണ്ണ വെജ് ഫുഡുമായി ഒരു വന്ദേ ഭാരത് എക്‌സ്പ്രസ്

Apr 17, 2025 01:58 PM

യാത്രക്കാര്‍ക്ക് ഇനി സസ്യാഹാരം മാത്രം; പൂർണ്ണ വെജ് ഫുഡുമായി ഒരു വന്ദേ ഭാരത് എക്‌സ്പ്രസ്

അതേസമയം, ഇത് സംഘപരിവാര ആശയങ്ങളുടെ നടപ്പാക്കലാണെന്നും...

Read More >>
തീയിലൂടെ നടക്കുന്ന ചടങ്ങിനിടെ തീക്കനലില്‍ വീണ് 56-കാരന് ദാരുണാന്ത്യം

Apr 17, 2025 01:03 PM

തീയിലൂടെ നടക്കുന്ന ചടങ്ങിനിടെ തീക്കനലില്‍ വീണ് 56-കാരന് ദാരുണാന്ത്യം

ഇയാള്‍ വീഴുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു....

Read More >>
മസ്ജിദ് പൊളിച്ചു നീക്കി ബിജെപി സർക്കാർ

Apr 17, 2025 12:03 PM

മസ്ജിദ് പൊളിച്ചു നീക്കി ബിജെപി സർക്കാർ

മുന്നറിയിപ്പ് നൽകാതെയാണ് കോർപ്പറേഷന്റെ നടപടി എന്ന്നാണ് വിവരം. മസ്ജിദ് നിൽക്കുന്ന ഭൂമി 20 വർഷമായി കോടതിയുടെ...

Read More >>
സ്വകാര്യഭാഗത്ത് നിരവധി മുറിവ്, ബധിരയും മൂകയുമായ 11കാരി ക്രൂരമായ ബലാത്സംഗത്തിനിരയായി; പ്രതി​യെ വെടിവെച്ച് പിടികൂടി പൊലീസ്

Apr 17, 2025 11:19 AM

സ്വകാര്യഭാഗത്ത് നിരവധി മുറിവ്, ബധിരയും മൂകയുമായ 11കാരി ക്രൂരമായ ബലാത്സംഗത്തിനിരയായി; പ്രതി​യെ വെടിവെച്ച് പിടികൂടി പൊലീസ്

കുടുംബാംഗങ്ങൾ പെൺകുട്ടിയെ അന്വേഷിക്കുന്നതിനിടെ ബുധനാഴ്ച രാവിലെ ബോധരഹിതയായനിലയിൽ പെൺകുട്ടിയെ സമീപത്തെ വയലിൽ നിന്നും...

Read More >>
കക്ഷികളെ കിട്ടുന്നതിനെച്ചൊല്ലി തർക്കം, പിന്നാലെ പൊരിഞ്ഞ അടി; ദില്ലിയിലെ കോടതിയിൽ അരങ്ങേറിയത് നാടകീയ രം​ഗങ്ങൾ

Apr 17, 2025 10:47 AM

കക്ഷികളെ കിട്ടുന്നതിനെച്ചൊല്ലി തർക്കം, പിന്നാലെ പൊരിഞ്ഞ അടി; ദില്ലിയിലെ കോടതിയിൽ അരങ്ങേറിയത് നാടകീയ രം​ഗങ്ങൾ

കക്ഷികളെ കിട്ടുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ആയിരുന്നു ബഹളം, പിന്നീട് ഇത് കയ്യാങ്കളിയിലേക്ക്...

Read More >>
മകളുടെ പ്രതിശ്രുത വരനൊപ്പം പോയത് ഭർത്താവിന്റെ പീഡനം മൂലം; താൻ ഇനി രാഹുലിനൊപ്പം മാത്രമേ ജീവിക്കൂവെന്ന് അമ്മ

Apr 17, 2025 10:34 AM

മകളുടെ പ്രതിശ്രുത വരനൊപ്പം പോയത് ഭർത്താവിന്റെ പീഡനം മൂലം; താൻ ഇനി രാഹുലിനൊപ്പം മാത്രമേ ജീവിക്കൂവെന്ന് അമ്മ

വിവാഹത്തിന് ഒൻപത് ദിവസം മുൻപാണ് ആഭരണങ്ങളും പണവും എടുത്തുകൊണ്ട് മകളുടെ പ്രതിശ്രുത വരനായ രാഹുലിനൊപ്പം സപ്ന ഒളിച്ചോടിയത്. സംഭവത്തിനു പിന്നാലെ...

Read More >>
Top Stories