പാലക്കാട്: (www.truevisionnews.com) മാരക മയക്കുമരുന്നായ മെത്താംഫെറ്റമിനുമായി യുവാവ് പിടിയിൽ. ഒറ്റപ്പാലം വരോട് കോലോത്തുപറമ്പിൽ മുഹമ്മദ് ഫവാസാണ് (23) പൊലീസ് പിടിയിലായത്.

ഞായർ പുലർച്ചെ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി പുറത്തേക്ക് കടക്കുന്നതിനിടെയാണ് ഇയാൾ പൊലീസ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലാകുന്നത്.
ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സംശയം തോന്നിയതിനെ തുടർന്ന് യുവാവിനെ ഡാൻസാഫ് സംഘം തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് നടത്തിയ വിശദമായ ദേഹ പരിശോധനയിലാണ് മാരക മയക്കുമരുന്നായ മെത്താംഫെറ്റമിൻ ഇയാളുടെ അടിവസ്ത്രത്തിൽ നിന്നും കണ്ടെത്തിയത്.
9.072 ഗ്രാം മെത്താംഫെറ്റമിനാണ് യുവാവിൽ നിന്നും പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും, എടിഎം കാർഡും പൊലീസ് കസ്റ്റഡിയിലെടുത്തു.
ബാംഗ്ലൂരിൽ നിന്നുമാണ് മയക്കുമരുന്ന് കൊണ്ടുവരുന്നത് എന്നാണ് പൊലീസിന് മൊഴി നൽകിയത്. എസ്ഐ എം സുനിൽ, ജയകുമാർ, രാമദാസ്, സജിത്, ഷാൻഫീർ, സുഭാഷ്, സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
#Youth #arrested #attempting #smuggle #MDMA #hidden #underwear
