മാരക മയക്കുമരുന്നായ മെത്താംഫെറ്റമിൻ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; യുവാവ് പിടിയിൽ

മാരക മയക്കുമരുന്നായ മെത്താംഫെറ്റമിൻ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; യുവാവ് പിടിയിൽ
Apr 6, 2025 07:52 PM | By VIPIN P V

പാലക്കാട്: (www.truevisionnews.com) മാരക മയക്കുമരുന്നായ മെത്താംഫെറ്റമിനുമായി യുവാവ് പിടിയിൽ. ഒറ്റപ്പാലം വരോട് കോലോത്തുപറമ്പിൽ മുഹമ്മദ് ഫവാസാണ് (23) പൊലീസ്‌ പിടിയിലായത്‌.

ഞായർ പുലർച്ചെ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി പുറത്തേക്ക് കടക്കുന്നതിനിടെയാണ് ഇയാൾ പൊലീസ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലാകുന്നത്.

ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സംശയം തോന്നിയതിനെ തുടർന്ന് യുവാവിനെ ഡാൻസാഫ് സംഘം തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് നടത്തിയ വിശദമായ ദേഹ പരിശോധനയിലാണ് മാരക മയക്കുമരുന്നായ മെത്താംഫെറ്റമിൻ ഇയാളുടെ അടിവസ്ത്രത്തിൽ നിന്നും കണ്ടെത്തിയത്.

9.072 ഗ്രാം മെത്താംഫെറ്റമിനാണ് യുവാവിൽ നിന്നും പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും, എടിഎം കാർഡും പൊലീസ് കസ്റ്റഡിയിലെടുത്തു.

ബാംഗ്ലൂരിൽ നിന്നുമാണ്‌ മയക്കുമരുന്ന് കൊണ്ടുവരുന്നത് എന്നാണ് പൊലീസിന് മൊഴി നൽകിയത്. എസ്ഐ എം സുനിൽ, ജയകുമാർ, രാമദാസ്, സജിത്, ഷാൻഫീർ, സുഭാഷ്, സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

#Youth #arrested #attempting #smuggle #MDMA #hidden #underwear

Next TV

Related Stories
സ്കൂട്ടർ യാത്രക്കാരനായ യുവാവിനെ തടഞ്ഞുനിർത്തി കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Apr 17, 2025 01:04 PM

സ്കൂട്ടർ യാത്രക്കാരനായ യുവാവിനെ തടഞ്ഞുനിർത്തി കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു; മൂന്ന് പേർ അറസ്റ്റിൽ

സ്കൂട്ടറിൽ വരികയായിരുന്ന ബിലാലിനെ വഴിയിൽ തടഞ്ഞുനിർത്തി മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് സംഘം...

Read More >>
ക്ഷേത്രോത്സവത്തിലെ ഗസൽ പരിപാടിക്കിടെ വീണ്ടും വിപ്ലവഗാനം പാടി അലോഷി; പരാതി നൽകി കോൺഗ്രസ് പ്രവർത്തകർ

Apr 17, 2025 12:46 PM

ക്ഷേത്രോത്സവത്തിലെ ഗസൽ പരിപാടിക്കിടെ വീണ്ടും വിപ്ലവഗാനം പാടി അലോഷി; പരാതി നൽകി കോൺഗ്രസ് പ്രവർത്തകർ

സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആറ്റിങ്ങല്‍ പോലീസിലും റൂറല്‍ എസ്പിക്കും പരാതി...

Read More >>
തളിപ്പറമ്പ് സയ്യിദ് കോളേജിലെ ഭൂമി വഖഫ് സ്വത്ത് തന്നെയെന്ന് മുസ്‍ലിം ലീഗ്

Apr 17, 2025 12:36 PM

തളിപ്പറമ്പ് സയ്യിദ് കോളേജിലെ ഭൂമി വഖഫ് സ്വത്ത് തന്നെയെന്ന് മുസ്‍ലിം ലീഗ്

ഭരണസമിതിക്ക് സംഭവിച്ച വീഴ്ചയിൽ ലീഗിനെ പഴിക്കുന്നതിൽ കാര്യമില്ലെന്നും വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ കോളജിനെ തകർക്കാനുള്ള ശ്രമമെന്നും അബ്ദുൽ...

Read More >>
'തൊ​ര​പ്പ​ൻ സ​ന്തോ​ഷ്' ജാമ്യത്തിലിറങ്ങി; ജാഗ്രത പാലിക്കണമെന്ന്​ പൊലീസ്

Apr 17, 2025 12:35 PM

'തൊ​ര​പ്പ​ൻ സ​ന്തോ​ഷ്' ജാമ്യത്തിലിറങ്ങി; ജാഗ്രത പാലിക്കണമെന്ന്​ പൊലീസ്

വാ​തി​ൽ തു​റ​ന്നു​വെ​ച്ചാ​ലും ചു​മ​ർ തു​ര​ന്ന് മോ​ഷ​ണം ന​ട​ത്തു​ക​യാ​ണ് ഇ​യാ​ളു​ടെ ക​വ​ർ​ച്ച രീ​തി​യെ​ന്ന് പൊ​ലീ​സ്​...

Read More >>
യുഡിഎഫ് കാലത്തെ പൊലീസിൻ്റെ വീഴ്ചയാണ് ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോയെ വെറുതെ വിടാൻ ഇടയാക്കിയത് - മന്ത്രി എംബി രാജേഷ്

Apr 17, 2025 12:31 PM

യുഡിഎഫ് കാലത്തെ പൊലീസിൻ്റെ വീഴ്ചയാണ് ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോയെ വെറുതെ വിടാൻ ഇടയാക്കിയത് - മന്ത്രി എംബി രാജേഷ്

ഇത്തരം കേസുകളിൽ ഏതെങ്കിലും വ്യക്തി എന്നതിനല്ല ലഭിക്കുന്ന പരാതികൾ വിവരങ്ങൾ എന്നിവയ്ക്കാണ് പ്രാധാന്യമെന്നും ഇവയുടെ അടിസ്ഥാനത്തിൽ ശക്തമായ...

Read More >>
'പൊലീസ് മധ്യസ്ഥന്‍റെ പണിയെടുക്കേണ്ട'; ബിജെപിയുമായി സമാധാന ചർച്ചയ്ക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Apr 17, 2025 11:57 AM

'പൊലീസ് മധ്യസ്ഥന്‍റെ പണിയെടുക്കേണ്ട'; ബിജെപിയുമായി സമാധാന ചർച്ചയ്ക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

തനിക്കെതിരായ ബിജെപിയുടെ കൊലവിളി പ്രസംഗത്തിൽ പൊലീസ് കേസെടുക്കാത്തത് ഭയം കൊണ്ടായിരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ...

Read More >>
Top Stories

Entertainment News