ആലപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം
Mar 31, 2025 04:26 PM | By VIPIN P V

മാരാരിക്കുളം: (www.truevisionnews.com) ദേശീയപാതയിൽ പാതിരപ്പള്ളി ജംക്‌ഷനു തെക്ക് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തെക്കനാര്യാട് രാഹുൽ നിവാസിൽ എസ്. നന്ദു (24) ആണ് മരിച്ചത്.

എതിരെ വന്ന ബൈക്ക് ഓടിച്ചിരുന്ന പാതിരപ്പള്ളി പുതുവൽ ഹൗസിൽ എസ്. ശരത് (29) പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയായിരുന്നു അപകടം.

സ്വകാര്യ കമ്പനി ജീവനക്കാരനായ നന്ദു പെട്രോൾ പമ്പിൽ നിന്നു മടങ്ങവെയാണ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചത്.

സാരമായി പരുക്കേറ്റ നന്ദുവിനെയും ശരത്തിനെയും ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും നന്ദുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഷാജി - ശശികല ദമ്പതികളുടെ മകനാണ്. സഹോദരൻ: രാഹുൽ.

#Accident #Alappuzha #after #two #bikes #collide #youngman #dies #tragically

Next TV

Related Stories
കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതകം; ക്വട്ടേഷൻ നൽകിയ മുഖ്യപ്രതി പിടിയിൽ

Apr 2, 2025 07:02 AM

കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതകം; ക്വട്ടേഷൻ നൽകിയ മുഖ്യപ്രതി പിടിയിൽ

ഒളിവിൽ കഴിഞ്ഞ പ്രതിയെ കല്ലമ്പലത്ത് നിന്നാണ് പിടികൂടിയത്....

Read More >>
കെഎംഎംഎല്ലില്‍ ജോലിവാഗ്ദാനം ചെയ്ത് 25 ലക്ഷംരൂപ കബളിപ്പിച്ചു; മുസ്‌ലിം ലീഗ് നേതാവിനെ റിമാന്‍ഡ് ചെയ്തു

Apr 2, 2025 06:52 AM

കെഎംഎംഎല്ലില്‍ ജോലിവാഗ്ദാനം ചെയ്ത് 25 ലക്ഷംരൂപ കബളിപ്പിച്ചു; മുസ്‌ലിം ലീഗ് നേതാവിനെ റിമാന്‍ഡ് ചെയ്തു

വഞ്ചനക്കുറ്റം ചുമത്തി ചവറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അബ്ദുല്‍ വഹാബിന് നോട്ടീസ് നല്‍കിയിരുന്നു....

Read More >>
ഭക്ഷണത്തിൻ്റെ പണം നൽകുന്നതിനെ ചൊല്ലി തർക്കം, പിന്നാലെ ഹോട്ടലിന് മുന്നിൽ കൂട്ടത്തല്ല്

Apr 2, 2025 06:00 AM

ഭക്ഷണത്തിൻ്റെ പണം നൽകുന്നതിനെ ചൊല്ലി തർക്കം, പിന്നാലെ ഹോട്ടലിന് മുന്നിൽ കൂട്ടത്തല്ല്

മോഹനൻ എന്നയാളുടെ ഹോട്ടലിന് മുന്നിലാണ് സംഘർഷമുണ്ടായത്....

Read More >>
Top Stories