ചേർത്തല: (truevisionnews.com) ആലപ്പുഴയിൽ പതിനാല് വയസുകാരനെ നിരന്തരം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ അറസ്റ്റിലായ അയൽവാസി റിമാൻഡിൽ.

ചേർത്തല നഗരസഭ ഒന്നാംവാർഡ് പുളിത്താഴെ വീട്ടിൽ അനീഷ്(47) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
നിരന്തരമായ ലൈംഗികാതിക്രമത്തെ തുടർന്ന് 14 കാരൻ ഏറെ നാളായി ആളുകളിൽ നിന്നും അകന്നുകഴിയുകയായിരുന്നു. ഒടുവിൽ സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്.
തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും പൊലീസിലും വിവരം കൈമാറുകയായിരുന്നു. പൊലീസ് പ്രാഥമിക അന്വേഷണം നടത്തി അനീഷിനെ പിടികൂടി. പോക്സോ ചുമത്തിയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്.
#Neighbor #remanded #repeatedly #sexually #assaulting #14year #old #boy
