നാദാപുരം ( കോഴിക്കോട് ) : ( www.truevisionnews.com ) നാദാപുരത്ത് കാറിനുള്ളിൽ നിന്നും പടക്കം പൊട്ടിതെറിച്ച സ്ഫോടനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെ പേരോട് ടൗണിനു സമീപത്ത് വച്ചായിരുന്നു സംഭവം.

അപകടത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. പൂവുള്ളതിൽ മുഹമ്മദ് ഷഹറാസ് (32), ബന്ധു റയീസ് (26) എന്നിവർക്കാണ് പരുക്കേറ്റത്. ഷഹറാസിൻ്റെ വലത്കൈപ്പത്തി തകർന്ന നിലയിലാണ്. ഇരുവരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ തലശേരിയിൽ നിന്നും പടക്കം വാങ്ങി നാദാപുരത്തേക്ക് വരുംവഴി ആയിരുന്നു അപകടം. കാറില്‍ യാത്ര ചെയ്യുന്നതിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച് റോഡിലേക്ക് എറിയുകയായിരുന്നു.
യുവാക്കൾ കാറിനുള്ളിൽ വച്ച് പടക്കത്തിനു തീകൊളുത്തിയതാണ് അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്. കാറിനു സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്.
#Explosion #Nadapuram #Kozhikode #Accident #occurred #while #buying #crackers #Thalassery
