അപകടത്തില്‍പ്പെട്ട വിമാനത്തില്‍ 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍; വിവരങ്ങള്‍ പങ്കുവച്ച് എയര്‍ഇന്ത്യ

അപകടത്തില്‍പ്പെട്ട വിമാനത്തില്‍ 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍; വിവരങ്ങള്‍ പങ്കുവച്ച് എയര്‍ഇന്ത്യ
Jun 12, 2025 04:00 PM | By VIPIN P V

(www.truevisionnews.com) എയര്‍ഇന്ത്യയുടെ എഐ171 വിമാനം തകര്‍ന്ന് വീണത് സ്ഥിരീകരിച്ച് എയര്‍ ഇന്ത്യ അധികൃതര്‍. അഹമ്മദാബാദില്‍ നിന്നും ലണ്ടനിലെ ഗാട്ട് വിക്കിലേക്ക് പോകുകയായിരുന്ന വിമാനമാണ് ടേക്ക് ഓഫിനിടെ അപകടത്തില്‍പ്പെട്ടത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38ന് ടേക്ക് ഓഫ് ചെയ്ത വിമാനത്തില്‍ 242 യാത്രക്കാരും ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നതെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. ബോയിംഗ് 787 – 8 എയര്‍ക്രാഫ്റ്റില്‍ 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരുമാണ് ഉണ്ടായിരുന്നത്.

പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പാസഞ്ചര്‍ ഹോട്ട് ലൈന്‍ നമ്പരായ 1800 5691 444 എന്നിവയില്‍ വിളിച്ചാല്‍ അപകടത്തില്‍പ്പെട്ടവരുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. സംഭവത്തിലെ അന്വേഷണത്തില്‍ സഹകരിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ എക്‌സ് ഹാന്‍ഡിലിലും എയര്‍ഇന്ത്യ ഡോട്ട് കോമിലും ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.

ahemadabad aircraft accident updates

Next TV

Related Stories
അത് അൽപ്പം കടുത്തുപോയി... ജയിലിലെ പരിശോധനയ്ക്കിടെ മൊബൈല്‍ഫോണ്‍ വിഴുങ്ങി തടവുകാരന്‍, പിന്നാലെ വയറുവേദന; ഒടുവില്‍ ശസ്ത്രക്രിയ

Jul 12, 2025 10:20 PM

അത് അൽപ്പം കടുത്തുപോയി... ജയിലിലെ പരിശോധനയ്ക്കിടെ മൊബൈല്‍ഫോണ്‍ വിഴുങ്ങി തടവുകാരന്‍, പിന്നാലെ വയറുവേദന; ഒടുവില്‍ ശസ്ത്രക്രിയ

ജയിലിലെ പരിശോധനയ്ക്കിടെ മൊബൈല്‍ഫോണ്‍ വിഴുങ്ങി തടവുകാരന്‍, പിന്നാലെ വയറുവേദന; ഒടുവില്‍...

Read More >>
ആരെ വിശ്വസിക്കും....? സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും തളളിയിട്ട് നവവധു

Jul 12, 2025 06:36 PM

ആരെ വിശ്വസിക്കും....? സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും തളളിയിട്ട് നവവധു

സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും തളളിയിട്ട് നവവധു...

Read More >>
മരണം വിഷവാതകം ശ്വസിച്ച്? മംഗളുരു ആർ പി എല്ലിൽ വിഷവാതക ചോർച്ച; കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

Jul 12, 2025 04:21 PM

മരണം വിഷവാതകം ശ്വസിച്ച്? മംഗളുരു ആർ പി എല്ലിൽ വിഷവാതക ചോർച്ച; കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

മംഗളുരു റിഫൈനറി പെട്രോകെമിക്കൽ ലിമിറ്റഡിൽ വിഷവാതക ചോർച്ച, കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർക്ക്...

Read More >>
ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Jul 12, 2025 12:43 PM

ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍...

Read More >>
വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

Jul 12, 2025 11:25 AM

വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം, ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി...

Read More >>
Top Stories

Entertainment News

//Truevisionall