ഗുജറാത്ത് വിമാനാപകടം; അപകടത്തിന് മുമ്പ് ‘മേയ് ഡേ’ മുന്നറിയിപ്പ് നൽകി കോപൈലറ്റ്, പിന്നാലെ തകർന്നു വീണു

ഗുജറാത്ത് വിമാനാപകടം; അപകടത്തിന് മുമ്പ് ‘മേയ് ഡേ’ മുന്നറിയിപ്പ് നൽകി കോപൈലറ്റ്, പിന്നാലെ തകർന്നു വീണു
Jun 12, 2025 03:59 PM | By Susmitha Surendran

അഹമ്മദാബാദ് : (truevisionnews.com) വൻ ദുരന്തമായി ഗുജറാത്ത് വിമാനാപകടം . ലണ്ടൻ ലക്ഷ്യമാക്കി പറക്കാനുള്ള ടേക്-ഓഫിന് ശേഷം സെക്കൻ‌ഡുകൾക്കുള്ളിലാണ് എയർ ഇന്ത്യയുടെ എഐ-171 വിമാനം അഹമ്മദാബാദിൽ തകർന്നുവീണത്. പറക്കുംമുമ്പേ വിമാനത്തിന്റെ സഹപൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് ‘മേയ് ഡേ’ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനുശേഷം ബന്ധം നഷ്ടപ്പെടുകയും വിമാനം തകർന്നുവീഴുകയുമായിരുന്നു. വിമാനം അപകടത്തിലാണെന്ന് നൽകുന്ന സൂചനയാണ് മേയ് ഡേ കോൾ.

ബോയിങ്-787 ഡ്രീംലൈനർ എയർക്രാഫ്റ്റാണ് ഇന്ന് ഉച്ചയ്ക്ക് 1.40ഓടെ അഹമ്മദാബാദ് വിമാനത്താവളത്തിൽ തകർന്നുവീണത്. 240 പേർ വിമാനത്തിലുണ്ടായിരുന്നു. 230 യാത്രക്കാരും 10 ക്രൂ അംഗങ്ങളും രണ്ട് പൈലറ്റുമാരും. ആകെ 8,200 മണിക്കൂർ വിമാനം പറത്തി പരിചയമുള്ള ക്യപ്റ്റൻ സുമീത് സഭർവാൾ ആയിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്. സഹ പൈലറ്റ് ഫസ്റ്റ് ഓഫിസർ ക്ലൈവ് കുന്ദറും. ക്ലൈവിന് 1,100 മണിക്കൂറിന്റെ പരിചയസമ്പത്താണുള്ളത്. യാത്രക്കാരിൽ മലയാളിയും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം . കൈകുഞ്ഞ് ഉൾപ്പെടെ 11 കുട്ടികളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

Gujarat plane crash Co-pilot gave 'May Day' warning before crash crashed

Next TV

Related Stories
5000 സ്കൂളുകൾ അടച്ച് പൂട്ടുന്നു.... യോഗി സർക്കാരിന്‍റെ നീക്കത്തിൽ നാളെ ജില്ലാ കേന്ദ്രങ്ങളിൽ എസ്.എഫ്.ഐയുടെ പ്രതിഷേധ മാർച്ച്

Jul 13, 2025 03:29 PM

5000 സ്കൂളുകൾ അടച്ച് പൂട്ടുന്നു.... യോഗി സർക്കാരിന്‍റെ നീക്കത്തിൽ നാളെ ജില്ലാ കേന്ദ്രങ്ങളിൽ എസ്.എഫ്.ഐയുടെ പ്രതിഷേധ മാർച്ച്

യുപിയിൽ 5000 സ്കൂളുകൾ അടച്ച് പൂട്ടാനുള്ള യോഗി സർക്കാരിന്‍റെ നീക്കത്തിനെതിരെ നാളെ ജില്ലാ കേന്ദ്രങ്ങളിൽ എസ്. എഫ്.ഐയുടെ പ്രതിഷേധ മാർച്ച്...

Read More >>
ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞുകയറി കാർ; അഞ്ചുപേർക്ക് ഗുരുതര പരിക്ക്, എട്ടുവയസുള്ള കുട്ടിയുടെ നില അതീവഗുരുതരം

Jul 13, 2025 01:53 PM

ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞുകയറി കാർ; അഞ്ചുപേർക്ക് ഗുരുതര പരിക്ക്, എട്ടുവയസുള്ള കുട്ടിയുടെ നില അതീവഗുരുതരം

ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞുകയറി കാർ; അഞ്ചുപേർക്ക് ഗുരുതര...

Read More >>
Top Stories

//Truevisionall