കണ്ണില്ലാ ക്രൂരത, മിണ്ടാപ്രാണിയെ ഏറിഞ്ഞു കൊന്നത് ഒമ്പതാം നിലയില്‍ നിന്ന്; കേസെടുത്ത് പൊലീസ്‌

കണ്ണില്ലാ ക്രൂരത, മിണ്ടാപ്രാണിയെ ഏറിഞ്ഞു കൊന്നത് ഒമ്പതാം നിലയില്‍ നിന്ന്; കേസെടുത്ത് പൊലീസ്‌
Jun 12, 2025 04:23 PM | By VIPIN P V

(www.truevisionnews.com) താമസിക്കുന്ന ഫ്‌ളാറ്റിലെ ഒമ്പതാം നിലയില്‍ നിന്നും പൂച്ചയെ താഴേക്കറിഞ്ഞ് കൊന്നയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മുംബൈ സ്വദേശിയായ കസം സെയ്ദിനെതിരെയാണ് പൊലീസ് നടപടി. ഇയാള്‍ പൂച്ചയെ താഴേക്ക് എറിയുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇയാള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഒമ്പതാം നിലയില്‍ നിന്നും മെറ്റല്‍ ഷീറ്റിലേക്ക് പതിച്ച പൂച്ച സംഭവസ്ഥലത്ത് വച്ച് തന്നെ ചത്തു.

കെട്ടിടത്തിന്റെ ലോബിയിലൂടെ നടന്ന പൂച്ച, പെട്ടെന്ന് ഒരു കബോര്‍ഡിന്റെ മുകളിലേക്ക് ചാടിക്കയറി. എലവേറ്ററിന് സമീപത്തേക്ക് നടന്നുവന്നൊരാള്‍, പെട്ടെന്ന് പൂച്ചയുടെ സമീപത്തേക്ക് നടന്നെത്തി അതിനെ എടുത്ത് താഴേക്ക് എറിയുകയായിരുന്നു. ഇത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇതേ കെട്ടിടത്തിന്റെ ഒമ്പതാം നിലയിലെ താമസക്കാരനാണ് കസം സെയ്ദ്. പാവപ്പെട്ട ഒരു മിണ്ടാപ്രാണിയോട് ക്രൂരത കാണിച്ച ഇയാള്‍ക്കെതിരെ കടുത്ത ശിക്ഷ തന്നെ വേണമെന്ന നിലപാടാണ് പലരും സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ത്തുന്നത്.


cat throw from ninth floor building mumbai died

Next TV

Related Stories
പഴംതീനി വവ്വാലുകളെ കൊന്ന് കോഴിയിറച്ചിയെന്ന വ്യാജേന വിറ്റു; രണ്ട് പേർ അറസ്റ്റില്‍

Jul 28, 2025 12:51 PM

പഴംതീനി വവ്വാലുകളെ കൊന്ന് കോഴിയിറച്ചിയെന്ന വ്യാജേന വിറ്റു; രണ്ട് പേർ അറസ്റ്റില്‍

സേലം ജില്ലയിൽ വവ്വാല്‍ മാംസം കോഴിയിറച്ചിയെന്ന വ്യാജേന വിറ്റ സംഭവത്തില്‍ രണ്ടുപേര്‍...

Read More >>
Top Stories










//Truevisionall