കോഴിക്കോട് നാദാപുരത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റ സംഭ വം; പ്രതി കോടതിയിൽ കീഴടങ്ങി

കോഴിക്കോട് നാദാപുരത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റ സംഭ വം; പ്രതി കോടതിയിൽ കീഴടങ്ങി
Jun 12, 2025 03:28 PM | By Susmitha Surendran

കോഴിക്കോട്:(truevisionnews.com) നാദാപുരത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി . അക്രമത്തിനു പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതി ബഷീറിനായി അന്വേഷണം ഊർജിതമാക്കിയതിനു പിന്നാലെ ഇന്ന് ഉച്ചയോടെ കോടതിയിൽ കീഴടങ്ങുകയായിരുന്നു.

സഹോദരങ്ങളായ ഊനംവീട്ടിൽ നാസർ , സലീം എന്നിവർക്കാണ് കഴിഞ്ഞ ദിവസം വെട്ടേറ്റത്. അയൽവാസിയായ ചിറക്കുനി ബഷീറാണ് ഇരുവരെയും വെട്ടി പരിക്കേൽപ്പിച്ചത്.

വാട്സ്ആപ്പിലൂടെ കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തിയ സംഭവം ചോദ്യം ചെയ്യാൻ എത്തിയപ്പോഴായിരുന്നു അക്രമം. സലീമിന്റെ മകളെ മോശക്കാരിയായി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത് ചോദ്യം ചെയ്യാനാണ് സലീമും സഹോദരനും അയൽവാസിയായ ചിറക്കുനി ബഷീറിന്റെ വീട്ടിൽ എത്തിയത് .

പ്രകോപനം ഒന്നും കൂടാതെ കൊല്ലണം എന്ന ഉദ്ദേശത്തോടെ വാളുമായി ഇറങ്ങിവന്ന ബഷീർ ഇരുവരെയും വെട്ടി പരിക്കേൽപ്പിക്കുയായിരുന്നു . "നാസറിന്റെയും ചിറയിൽ കുഞ്ഞമ്മദിന്റെയും മക്കളുടെ വിവാഹം മരണത്തിൽ കലാശിക്കുമെന്നും' സംഘർഷം ഉണ്ടാകുമെന്നും തുടങ്ങിയ ഭീഷണി സന്ദേശമാണ് ബഷീർ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അയച്ചത് . ഇവ പൊലീസിന് കൈമാറിയിട്ടുണ്ട് .

ബഷീറിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച വാളുപയോഗിച്ചാണ് ഇരുവരെയും വെട്ടിയത് . നാസറിന്റെ വയറിനും സലീമിന്റെ കൈക്കുമാണ് വെട്ടേറ്റത്. പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

absconding accused Nadapuram brothers' stabbing incident surrendered court.

Next TV

Related Stories
കുരുന്ന് നോവിന് വിലയില്ലേ ...? ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി

Jul 10, 2025 11:05 PM

കുരുന്ന് നോവിന് വിലയില്ലേ ...? ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി

ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി...

Read More >>
കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ

Jul 10, 2025 10:44 PM

കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ

കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ...

Read More >>
അമ്പട കള്ളാ....! ബോധമില്ലാതെ കിടന്ന ആളുടെ മാലയും വാച്ചും എടുത്ത് കടന്നുകളഞ്ഞു, പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

Jul 10, 2025 10:07 PM

അമ്പട കള്ളാ....! ബോധമില്ലാതെ കിടന്ന ആളുടെ മാലയും വാച്ചും എടുത്ത് കടന്നുകളഞ്ഞു, പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

അട്ടകുളങ്ങര ഭാഗത്ത് ബോധമില്ലാതെ കിടന്ന ആളുടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച പ്രതിക്കായി...

Read More >>
ഒന്നാം റാങ്കിലടക്കം വലിയ മാറ്റം; പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

Jul 10, 2025 09:52 PM

ഒന്നാം റാങ്കിലടക്കം വലിയ മാറ്റം; പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയിൽ വലിയ...

Read More >>
‘സമസ്തയുടേത് സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന രീതി; സമയമാറ്റത്തിൽ എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കണം’ - വി ശിവൻകുട്ടി

Jul 10, 2025 09:30 PM

‘സമസ്തയുടേത് സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന രീതി; സമയമാറ്റത്തിൽ എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കണം’ - വി ശിവൻകുട്ടി

സ്‌കൂള്‍ സമയമാറ്റത്തിനെതിരെ സമരത്തിനിറങ്ങുന്ന സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യഭ്യാസ മന്ത്രി...

Read More >>
Top Stories

GCC News

//Truevisionall