സൂക്ഷിച്ചോ പണി കിട്ടും.... ഇ-മെയില്‍ സ്‌റ്റോറേജ് തീര്‍ന്നെന്ന പേരില്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരളാ പൊലീസ്

സൂക്ഷിച്ചോ പണി കിട്ടും.... ഇ-മെയില്‍ സ്‌റ്റോറേജ് തീര്‍ന്നെന്ന പേരില്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരളാ പൊലീസ്
Feb 24, 2025 12:37 PM | By VIPIN P V

(www.truevisionnews.com) ഇ-മെയിലില്‍ സ്റ്റോറേജ് സ്പേസ് തീര്‍ന്നതിനാല്‍ അക്കൗണ്ട് റദ്ദാക്കുമെന്ന പേരില്‍ പുതിയതരം തട്ടിപ്പ്. ജി-മെയില്‍ അക്കൗണ്ട് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് പുതിയതരം തട്ടിപ്പ്. അക്കൗണ്ട് റീസ്റ്റോര്‍ ചെയ്യാനായി ഇ-മെയിലിനോടൊപ്പം ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം.

ഉതുപോലുള്ള തട്ടിപ്പില്‍ വീഴരുതെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

ഈമെയിലില്‍ സ്റ്റോറേജ് സ്പേസ് തീര്‍ന്നതിനാല്‍ നിങ്ങളുടെ അക്കൗണ്ട് റദ്ദാക്കുമെന്ന പേരില്‍ പുതിയതരം തട്ടിപ്പ്. ജിമെയില്‍ അക്കൗണ്ട് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് പുതിയതരം തട്ടിപ്പ്.

അക്കൗണ്ട് റീസ്റ്റോര്‍ ചെയ്യാനായി ഇമെയിലിനോടൊപ്പം ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. സന്ദേശത്തോടൊപ്പം ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പുകാരുടെ വെബ്സൈറ്റിലേക്ക് എത്തുകയും അതുവഴി നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് വൈറസുകളെ മാല്‍വെയറുകളും കയറാനോ അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതോടുകൂടി പണം നഷ്ടപ്പെടാനോ സാധ്യതയുണ്ട്.

ഗൂഗിളിന്റെ പേരില്‍ വരുന്ന സന്ദേശം ആയതിനാല്‍ പലരും വിശ്വസിക്കാനും ലിങ്കില്‍ ക്ലിക്ക് ചെയ്യാനും സാധ്യതയുണ്ട്.

ഓര്‍ക്കുക ഇത്തരത്തിലുള്ള ഈമെയില്‍ ലഭിച്ചാല്‍ ഉടന്‍തന്നെ ഗൂഗിള്‍ അക്കൗണ്ട് സെറ്റിംഗ്സില്‍ സ്റ്റോറേജ് വിവരങ്ങള്‍ പരിശോധിക്കുക ഒരിക്കലും ഇമെയില്‍ വഴി ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍തന്നെ 1930 എന്ന നമ്പറില്‍ വിവരം അറിയിക്കുക.



#careful #you #get #job #Fraud #grounds #email #storage #exhausted #KeralaPolice #warning

Next TV

Related Stories
പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

Apr 28, 2025 09:41 PM

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നതായി മോട്ടോര്‍ വാഹന...

Read More >>
Top Stories










Entertainment News