ആയുസിന്റെ ബലം; പയ്യന്നൂരിൽ സൈക്കിളിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കവെ കാൽ കുടുങ്ങി മധ്യവയസ്കൻ വീണത് ലോറിയുടെ മുന്നിലേക്ക്, അത്ഭുത രക്ഷ

ആയുസിന്റെ ബലം; പയ്യന്നൂരിൽ സൈക്കിളിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കവെ കാൽ കുടുങ്ങി മധ്യവയസ്കൻ വീണത് ലോറിയുടെ മുന്നിലേക്ക്, അത്ഭുത രക്ഷ
Jun 22, 2025 12:45 PM | By Athira V

പയ്യന്നൂർ: ( www.truevisionnews.com) കണ്ണൂർ പയ്യന്നൂരിൽ സൈക്കിൾ യാത്രികന് അപകടത്തിൽ നിന്ന് അത്ഭുത രക്ഷ. പയ്യന്നൂർ സൗത്ത് ബസാറിന് സമീപം സൈക്കിൾ നിർത്തി ഇറങ്ങുന്നതിനിടെ റോഡിലേക്ക് വീഴുകയായിരുന്നു.

സീറ്റിൽ കാല് തട്ടിയതോടെയാണ് റോഡ് സൈഡിലൊതുക്കി നിർത്തിയ സൈക്കിളുമായി യാത്രക്കാരൻ റോഡിലേക്ക് വീണത്. ഇതേസമയം ഇതുവഴി എതിർ ദിശയിലൂടെ വന്ന ടിപ്പറിന്റെ ചക്രം ദേഹത്ത് കയറാതെ ഇയാൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ഇന്ന് രാവിലെയായിരുന്നു സംഭവം. സൈക്കിൾ യാത്രക്കാരൻ സൈക്കിൾ ചവിട്ടി വരുന്നതും റോഡ് സൈഡിൽ വാഹനം ഒതുക്കി ഇറങ്ങാൻ ശ്രമിക്കുന്നതും അതിനിടെ വൻ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. സൈക്കിൾ യാത്രക്കാരന് വീഴ്ചയിൽ പരുക്കുകളില്ലെന്നാണ് ലഭ്യമാകുന്ന സൂചന.





Cyclist miraculously escapes accident Payyannur

Next TV

Related Stories
ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസ്; കോഴിക്കോട് ഉള്ളിയേരി സ്വദേശി അറസ്റ്റിൽ

Jun 22, 2025 04:33 PM

ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസ്; കോഴിക്കോട് ഉള്ളിയേരി സ്വദേശി അറസ്റ്റിൽ

ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ പൊലീസ് അറസ്റ്റ്....

Read More >>
കല്ലാറിൽ നിന്ന് റോഡിലേക്ക് കുതിച്ചെത്തി കടുവ; കണ്ടത് പട്രോളിങ്ങിനു പോയ പൊലീസ് ഉദ്യോഗസ്ഥർ

Jun 22, 2025 03:33 PM

കല്ലാറിൽ നിന്ന് റോഡിലേക്ക് കുതിച്ചെത്തി കടുവ; കണ്ടത് പട്രോളിങ്ങിനു പോയ പൊലീസ് ഉദ്യോഗസ്ഥർ

രാത്രികാല പട്രോളിങ്ങിനു പോയ പൊലീസുകാർ വനഭാഗത്തെ റോഡിൽ കടുവയെ...

Read More >>
Top Stories










Entertainment News