കണ്ണീർ കാത്തിരിപ്പിൽ ഉമ്മ; വടകരയിൽ നിന്ന് കാണാതായ റാദിനായി അന്വേഷണം ബംഗളൂരുവിലേക്കും

കണ്ണീർ കാത്തിരിപ്പിൽ ഉമ്മ; വടകരയിൽ നിന്ന് കാണാതായ റാദിനായി അന്വേഷണം ബംഗളൂരുവിലേക്കും
Jun 22, 2025 01:10 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) പൊന്നു മോനേ...... വേഗം വാ .... ഇവിടെ ഉള്ളുരുകി ഒരുമ്മ കണ്ണീരൊഴുക്കി കാത്തിരിപ്പുണ്ട്.

കാണാതായിട്ട് ഒരു ദിവസം കഴിഞ്ഞിട്ടും റാദിനെ കണ്ടെത്താനായില്ല . വടകര ആയഞ്ചേരിയിൽ നിന്ന് കാണാതായ റാദിൻ ഹംദാനായി അന്വേഷണം ബംഗളൂരുവിലേക്കും ഊർജിതമാക്കി പോലീസ്. ഒതയോത്ത് അഷ്റഫിന്‍റെ മകൻ റാദിൻ ഹംദാനെ(14) യാണ് ജൂൺ 20തിന് വൈകീട്ടോടെ കാണാതായത്.

വൈകുന്നേരം വീട്ടിൽ നിന്നും വീട്ടുകാരോട് പറയാതെ ഇറങ്ങിയ റാദിൻ കുറ്റ്യാടി എത്തിയതായും അവിടെ നിന്ന് മാനന്തവാടിക്ക് ബസ് ടിക്കറ്റ് എടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മാനന്തവാടിയിൽ എത്തിയ ശേഷം അവിടെ അടുത്തുള്ള ഒരു കടയിൽ ബെംഗളൂരു ബസ്സിന്‍റെ സമയം അന്വേഷിക്കുന്ന ദൃശ്യങ്ങളും ഇന്നലെ പുറത്തു വന്നു.

ഇതിനുശേഷം പിന്നീട് കുട്ടിയെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇവിടെ നിന്ന് റാദിൻ ബെംഗളുരുവിലേക്ക് പോയിട്ടുണ്ടാവാം എന്നാണ് പോലീസിന്റെ നിഗമനം. അതിനാൽ അന്വേഷണം ബംഗുളൂരുവിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, വടകര പൊലീസ് സ്റ്റേഷനിലോ , 7034006085, 9961336757 എന്നീ നമ്പറുകളിലോ അറിയിക്കേണ്ടതാണ്.

Search underway missing RadinHamdan Ayanchery vatakara

Next TV

Related Stories
ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസ്; കോഴിക്കോട് ഉള്ളിയേരി സ്വദേശി അറസ്റ്റിൽ

Jun 22, 2025 04:33 PM

ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസ്; കോഴിക്കോട് ഉള്ളിയേരി സ്വദേശി അറസ്റ്റിൽ

ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ പൊലീസ് അറസ്റ്റ്....

Read More >>
കല്ലാറിൽ നിന്ന് റോഡിലേക്ക് കുതിച്ചെത്തി കടുവ; കണ്ടത് പട്രോളിങ്ങിനു പോയ പൊലീസ് ഉദ്യോഗസ്ഥർ

Jun 22, 2025 03:33 PM

കല്ലാറിൽ നിന്ന് റോഡിലേക്ക് കുതിച്ചെത്തി കടുവ; കണ്ടത് പട്രോളിങ്ങിനു പോയ പൊലീസ് ഉദ്യോഗസ്ഥർ

രാത്രികാല പട്രോളിങ്ങിനു പോയ പൊലീസുകാർ വനഭാഗത്തെ റോഡിൽ കടുവയെ...

Read More >>
വടകരയിൽ നിന്നും കൊയിലാണ്ടിക്കും പേരാമ്പ്രയ്ക്കും നാളെ ബസുണ്ടാവില്ല; സൂചനാ പണിമുടക്കുമായി ബസ് ജീവനക്കാര്‍

Jun 22, 2025 02:12 PM

വടകരയിൽ നിന്നും കൊയിലാണ്ടിക്കും പേരാമ്പ്രയ്ക്കും നാളെ ബസുണ്ടാവില്ല; സൂചനാ പണിമുടക്കുമായി ബസ് ജീവനക്കാര്‍

വടകരയിലെ രണ്ട് റൂട്ടിലേക്കുള്ള സ്വകാര്യ ബസുകൾ നാളെ സൂചന പണിമുടക്ക്...

Read More >>
Top Stories