(truevisionnews.com) സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ പവന് 73,880 രൂപയും ഗ്രാമിന് 9,235 രൂപയുമായിരുന്നു. ഇന്നും ആ വിലയിൽ തുടരുകയാണ് പൊന്ന്. ജൂൺ 20 ലെ സ്വർണവിലയിൽ 200 രൂപയുടെ വർധനവ് ഉണ്ടായിരുന്നു. ശേഷമാണ് വിലയിൽ ബ്രേക്കിട്ട് നിൽക്കുന്നത്.
സ്വർണ വില ജൂൺ 16ന് വർധിച്ചെങ്കിലും 17ന് കുറഞ്ഞിരുന്നു. പിന്നീട്, 18നും 19നും വർധിക്കുകയും ഇന്നലെ കുറയുകയും ചെയ്തു. ജൂൺ 13ന് മാത്രം സ്വര്‍ണത്തിന് 1,560 രൂപ കൂടിയിരുന്നു. ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം നടത്തിയ ഘട്ടത്തിലായിരുന്നു വില വര്‍ധിച്ചത്. ഈ മാസത്തെ ഏറ്റവും വലിയ സ്വര്‍ണ വില 14ാം തീയതിയിലെ 74,560 രൂപയായിരുന്നു.
Gold prices remain unchanged state.
