വടകരയിൽ നിന്നും കൊയിലാണ്ടിക്കും പേരാമ്പ്രയ്ക്കും നാളെ ബസുണ്ടാവില്ല; സൂചനാ പണിമുടക്കുമായി ബസ് ജീവനക്കാര്‍

വടകരയിൽ നിന്നും കൊയിലാണ്ടിക്കും പേരാമ്പ്രയ്ക്കും നാളെ ബസുണ്ടാവില്ല; സൂചനാ പണിമുടക്കുമായി ബസ് ജീവനക്കാര്‍
Jun 22, 2025 02:12 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് വടകരയിലെ രണ്ട് റൂട്ടിലേക്കുള്ള സ്വകാര്യ ബസുകൾ നാളെ സൂചന പണിമുടക്ക് നടത്തും. കൊയിലാണ്ടി-വടകര, വടകര-പേരാമ്പ്ര റൂട്ടുകളിലാണ് നാളെ സ്വകാര്യ ബസാണ്പണിമുടക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡിന് പരിഹാരം കാണണെമെന്നാവശ്യപ്പെട്ട് ബസ് തൊഴിലാളി ഐക്യമാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരാഴ്‌ചയ്ക്കുള്ളിൽ പരിഹാരനടപടികളിലുണ്ടായില്ലെങ്കിൽ അടുത്തയാഴ്‌ച മുതൽ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് തൊഴിലാളികൾ അറിയിച്ചു.

ആനക്കുളം മുതൽ വടകര വരെയുള്ള ഭാഗങ്ങളിൽ റോഡ് വളരെ മോശമാണ്. കുണ്ടും കുഴിയുമുള്ള റോഡാണ് മിക്കയിടത്തും. ചില ഭാഗത്ത് റോഡേ ഇല്ലയെന്നുള്ള സ്ഥിതിയാണ്. പയ്യോളി ടൗൺ പരിസരത്ത് ഗതാഗതക്കുരുക്ക് പതിവാണ്.

പേരാമ്പ്ര, കൊയിലാണ്ടി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ഗതാഗതക്കുരുക്ക് കാരണം പലപ്പോഴും പയ്യോളിക്കപ്പുറം പോകാൻ കഴിയാതെ ട്രിപ്പ് അവസാനിപ്പിക്കേണ്ടി വരികയും ചെയ്യുന്നുണ്ട്.

Private buses two routes Vadakara strike tomorrow

Next TV

Related Stories
'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

Jul 16, 2025 12:10 PM

'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

ശബരിമലയിലെ ട്രാക്ടർ യാത്ര, എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഹൈക്കോടതിയുടെ...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

Jul 16, 2025 11:55 AM

കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

കോഴിക്കോട് കുറ്റ്യാടിയിൽ കാട്ടാന ശല്യ പരിഹാരത്തിനായി വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ...

Read More >>
'മാനവികത ഉയർത്തിപ്പിടിച്ചു, മനുഷ്യത്വപരമായ ഇടപെടലിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്‌ലിയാരായി മാറിയിരിക്കുന്നു' - എം വി ഗോവിന്ദൻ

Jul 16, 2025 11:01 AM

'മാനവികത ഉയർത്തിപ്പിടിച്ചു, മനുഷ്യത്വപരമായ ഇടപെടലിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്‌ലിയാരായി മാറിയിരിക്കുന്നു' - എം വി ഗോവിന്ദൻ

നിമിഷപ്രിയയുടെ കാര്യത്തിൽ നടന്നത് മനുഷ്യത്വപരമായ ഇടപെടലാണെന്നും അതിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്‌ലിയാരായി...

Read More >>
Top Stories

Entertainment News

//Truevisionall