നൊന്ത് പ്രസവിച്ചതല്ലേ....; കാമുകനുമായുള്ള ബന്ധത്തിന് കുട്ടികള്‍ തടസം, ഭക്ഷണത്തിൽ വിഷം കൊടുത്ത് മക്കളെ കൊന്ന് അമ്മ, അറസ്റ്റ്

നൊന്ത് പ്രസവിച്ചതല്ലേ....; കാമുകനുമായുള്ള ബന്ധത്തിന് കുട്ടികള്‍ തടസം, ഭക്ഷണത്തിൽ വിഷം കൊടുത്ത് മക്കളെ കൊന്ന് അമ്മ, അറസ്റ്റ്
Jun 22, 2025 12:05 PM | By Athira V

ഉത്തർപ്രദേശ് : ( www.truevisionnews.com ) പ്രണയത്തിന്‍റെ പേരില്‍ സ്വന്തം കുഞ്ഞുകളെ വിഷം കൊടുത്ത് കൊന്ന അമ്മ. ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം. 25 കാരിയായ മുസ്‌കാൻ ആണ് തന്‍റെ ഒന്നും അഞ്ചും വയസുള്ള പിഞ്ഞുകുഞ്ഞുങ്ങളെ പ്രണയത്തിന്‍റെ പേരില്‍ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കാമുകനുമായുള്ള ബന്ധത്തിന് കുട്ടികള്‍ ഒരു തടസ്സമായത് കൊണ്ടാണ് കൊല നടത്തിയതെന്ന് കുട്ടികളുടെ അമ്മയായ മുസ്‌കാൻ ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു. സംഭവസമയത്ത് മുസ്‌കാനും മക്കളായ അർഹാൻ, അനയ എന്നിവരുമാത്രമേ വീട്ടിൽ ഉണ്ടായിരുന്നൊള്ളൂ. മക്കൾക്ക് നല്‍കിയ ചായയിലും ബിസ്ക്കറ്റിലും വിഷം കലര്‍ത്തിയാണ് മുസ്കാന്‍ കൃത്യം നിര്‍വഹിച്ചതെന്നും പോലീസ് കൂട്ടിച്ചേർത്തു. ജൂണ്‍ 19 ന് ഉച്ചയ്ക്ക് റൂര്‍ക്കലി ഗ്രാമത്തിലാണ് സംഭവം.

കുട്ടികളുടെ പിതാവും വെൽഡറുമായ വസീം അഹമ്മദ് (33) ജോലിക്കായി ചണ്ഡിഗഡിലേക്ക് പോയ സമയമായിരുന്നു സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷാംശം ഉള്ളില്‍ ചെന്ന കുട്ടികളുടെ ബോധം നഷ്ടപ്പെട്ടു. ഇതോടെ മക്കളുടെ ബോധം പോയെന്ന് നിലവിളിച്ച് മുസ്ക്കാന്‍ അയൽവാസികളെ വിളിച്ചു. വീട്ടിലെത്തിയ അൽവാസികൾക്ക് സംശയം തോന്നിയതിനാല്‍ അവര്‍ പോലീസിനെ വിവരമറിയിച്ചു.

പോലീസെത്തി കുട്ടികളെ സമീപത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ എത്തിച്ചെങ്കിലും കുട്ടികളിരുവരും അതിനകം മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. അതേസമയം കുട്ടികളുടെ ശരീരത്തില്‍ പരിക്കുകളൊന്നും ദൃശ്യമായിരുന്നില്ല. പോസ്റ്റ്മോര്‍ട്ടം റിസൾട്ടിനായി കാത്തിരിക്കുകയാണെന്നും ആന്തരികാവയവങ്ങൾ കൂടുതല്‍ വിശകലനത്തിനായി സൂക്ഷിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

2018 ലാണ് മുസ്കാന്‍റെയും വസീം അഹമ്മദിന്‍റെയും വിവാഹം കഴിഞ്ഞത്. ജോലി ആവശ്യങ്ങൾക്കായി വസീം മിക്കവാറും വീട്ടില്‍ നിന്നും അകലെയായിരിക്കും. ഈ സമയത്താണ് വസീമിന്‍റെ ബന്ധുവായ ജുനൈദ് അഹമ്മദുമായി മുസ്കാന്‍ അടുക്കുന്നതും അത് പ്രണയമാകുന്നതും. രണ്ട് വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണ്. കുട്ടികൾക്ക് നല്‍കാനുള്ള വിഷം വാങ്ങി നൽകിയത് ജുനൈദാണ്. പോലീസ് മുസ്കാനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ജുനൈദ് ഒളിവില്‍പ്പോയെന്ന് പോലീസ് പറയുന്നു.

Mother killed her own childrens poisoning them

Next TV

Related Stories
മധുവിധുയാത്രയ്ക്കിടെയുള്ള കൊലപാതകം; സോനത്തിന്റെ കുടുംബത്തിനും പങ്കെന്ന് ആരോപണം, ഫോണ്‍ സംഭാഷണം പുറത്ത്

Jul 19, 2025 05:15 PM

മധുവിധുയാത്രയ്ക്കിടെയുള്ള കൊലപാതകം; സോനത്തിന്റെ കുടുംബത്തിനും പങ്കെന്ന് ആരോപണം, ഫോണ്‍ സംഭാഷണം പുറത്ത്

മധുവിധുയാത്രയ്ക്കിടെയുള്ള കൊലപാതകം; സോനത്തിന്റെ കുടുംബത്തിനും പങ്കെന്ന്...

Read More >>
കണ്ണൂരിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ട ബലാത്സംഗം ചെയ്തു, പത്തോളം യുവാക്കൾക്കെതിരെ പോക്സോ കേസ്

Jul 19, 2025 03:35 PM

കണ്ണൂരിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ട ബലാത്സംഗം ചെയ്തു, പത്തോളം യുവാക്കൾക്കെതിരെ പോക്സോ കേസ്

കണ്ണൂരിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ട ബലാത്സംഗം ചെയ്തു, 10 പേർക്കെതിരെ പോക്സോ...

Read More >>
രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി കീഴടങ്ങി

Jul 19, 2025 03:01 PM

രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി കീഴടങ്ങി

രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ...

Read More >>
ചില്ലറക്കാരി ഒന്നും അല്ലാ....! ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും കൈക്കലാക്കി സൈബർ തട്ടിപ്പ്; മലയാളി യുവതി മുംബൈയിൽ അറസ്റ്റിൽ

Jul 19, 2025 01:27 PM

ചില്ലറക്കാരി ഒന്നും അല്ലാ....! ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും കൈക്കലാക്കി സൈബർ തട്ടിപ്പ്; മലയാളി യുവതി മുംബൈയിൽ അറസ്റ്റിൽ

ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും കൈക്കലാക്കി സൈബർ തട്ടിപ്പ്; മലയാളി യുവതി മുംബൈയിൽ...

Read More >>
പ്ലാറ്റ്‌ഫോമിൽ സംസാരിച്ചു നിൽക്കവേ വാക്കേറ്റം; യുവതിയെ കഴുത്തിനു പിടിച്ച് ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് യുവാവ്

Jul 19, 2025 11:36 AM

പ്ലാറ്റ്‌ഫോമിൽ സംസാരിച്ചു നിൽക്കവേ വാക്കേറ്റം; യുവതിയെ കഴുത്തിനു പിടിച്ച് ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് യുവാവ്

മുംബൈയില്‍ വാക്കു തർക്കത്തിനിടെ യുവതിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്കു പിടിച്ചു തള്ളിയിട്ട് കൊലപ്പെടുത്തി...

Read More >>
ലൈംഗിക തൊഴിലിന് ഇറങ്ങാൻ പങ്കാളി, വിസ്സമ്മതിച്ചപ്പോൾ തുടയിലും നെഞ്ചിലും കുത്തി, രക്തംവാർന്ന് യുവതിക്ക് ദാരുണാന്ത്യം, പ്രതി ഒളിവിൽ

Jul 19, 2025 11:04 AM

ലൈംഗിക തൊഴിലിന് ഇറങ്ങാൻ പങ്കാളി, വിസ്സമ്മതിച്ചപ്പോൾ തുടയിലും നെഞ്ചിലും കുത്തി, രക്തംവാർന്ന് യുവതിക്ക് ദാരുണാന്ത്യം, പ്രതി ഒളിവിൽ

ലൈംഗിക തൊഴിലിന് ഇറങ്ങാൻ പങ്കാളി, വിസ്സമ്മതിച്ചപ്പോൾ തുടയിലും നെഞ്ചിലും കുത്തി, രക്തംവാർന്ന് യുവതിക്ക് ദാരുണാന്ത്യം, പ്രതി ഒളിവിൽ...

Read More >>
Top Stories

//Truevisionall