അറിഞ്ഞില്ലേ..! ഇനി എത്രവേണമെങ്കിലും വിളിക്കാം...; ബജറ്റ് ഉപഭോക്താക്കള്‍ക്കായി വോഡഫോണിന്റെ പുത്തൻ പ്രീപെയ്ഡ് പ്ലാന്‍

അറിഞ്ഞില്ലേ..! ഇനി എത്രവേണമെങ്കിലും വിളിക്കാം...; ബജറ്റ് ഉപഭോക്താക്കള്‍ക്കായി വോഡഫോണിന്റെ പുത്തൻ  പ്രീപെയ്ഡ് പ്ലാന്‍
Jun 18, 2025 03:53 PM | By Athira V

( www.truevisionnews.com ) രാജ്യത്തെ പ്രധാന ടെലികോം കമ്പനികളിലൊന്നാണ് വോഡഫോണ്‍ ഐഡിയ ഉപഭോക്താക്കൾക്കായി പുത്തൻ പ്ലാൻ അവതരിപ്പിക്കുന്നു . ഫോണ്‍ വിളിക്കാനും ഡേറ്റ ഉപയോഗിക്കാനും വന്‍ തുക മുടക്കാനില്ലാത്ത സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കായി 1049 രൂപയുടെ പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് വോഡഫോണ്‍ ഐഡിയ.

പ്രധാനമായും ഫോണ്‍ വിളിക്കാനുള്ള സൗകര്യം മാത്രം ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ പ്ലാന്‍ ആണിത്. ഒപ്പം പരിമിതമായ ഡേറ്റയും എസ്എംഎസും ലഭിക്കും. ദീര്‍ഘനാള്‍ വാലിഡിറ്റി ഉണ്ടെന്നുള്ളതാണ് പ്ലാനിന്റെ വലിയ നേട്ടം.

1049 രൂപയുടെ പ്ലാനിലുള്ളത്

  1. 180 ദിവസത്തെ വാലിഡിറ്റി
  2. ഏത് നെറ്റ് വര്‍ക്കിലേക്കും പരിധിയില്ലാതെ വിളിക്കാം
  3. 180 ദിവസത്തെ വാലിഡിറ്റിയില്‍ ആകെ 12 ജിബി ഡേറ്റ
  4. 1800 എസ്എംഎസുകള്‍
  5. ഡേറ്റാ പരിധി കഴിഞ്ഞാല്‍ എംബിയ്ക്ക് 50 പൈസ നിരക്കില്‍ ഇടാക്കും.
  6. എസ്എംഎസ് പരിധി കഴിഞ്ഞാല്‍ ലോക്കല്‍ എസ്എംഎസിന് 1 പൈസയും എസ്ടിഡി എസ്എംഎസിന് 1.5 രൂപയും ഈടാക്കും.

180 ദിവസം എന്നാല്‍ ആറ് മാസത്തെ വാലിഡിറ്റി എന്നാണര്‍ത്ഥം. അതായത് ഈ പ്ലാനില്‍ പ്രതിമാസം 149 രൂപ ചെലവ്. എങ്കിലും 1049 രൂപ ഒന്നിച്ച് റീച്ചാര്‍ജ് ചെയ്യണമെന്ന് മാത്രം.

vodafone idea 1049 prepaid plan

Next TV

Related Stories
'ശുഭമായി മടക്കം'; ഗ്രേസ് പേടകം അണ്‍ഡോക്ക് ചെയ്തു, ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി

Jul 14, 2025 04:57 PM

'ശുഭമായി മടക്കം'; ഗ്രേസ് പേടകം അണ്‍ഡോക്ക് ചെയ്തു, ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) 18 ദിവസത്തെ വാസം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയിലേക്ക്...

Read More >>
ആധാർ കാർഡിൽ തെറ്റുപറ്റിയോ...? എന്നാൽ ഇനി വിഷമിക്കേണ്ട...! ഓണ്‍ലൈനായി എങ്ങനെ തിരുത്താമെന്ന് പറഞ്ഞുതരാം

Jul 10, 2025 02:42 PM

ആധാർ കാർഡിൽ തെറ്റുപറ്റിയോ...? എന്നാൽ ഇനി വിഷമിക്കേണ്ട...! ഓണ്‍ലൈനായി എങ്ങനെ തിരുത്താമെന്ന് പറഞ്ഞുതരാം

ആധാർ കാർഡിൽ തെറ്റുപറ്റിയോ...? ഓണ്‍ലൈനായി എങ്ങനെ തിരുത്താമെന്ന് പറഞ്ഞുതരാം...

Read More >>
Top Stories










//Truevisionall