Feb 19, 2025 11:53 AM

തിരുവനന്തപുരം: (www.truevisionnews.com) ഡിവൈഎഫ്ഐ പരിപാടിയിൽ ശശി തരൂരിന് ക്ഷണം. തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്കാണ് തരൂരിനെ ക്ഷണിച്ചത്.

മാർച്ച് 1,2 തിയ്യതികളിൽ തിരുവനന്തപുരത്താണ് പരിപാടി.സൂറത്തിൽ പരിപാടി ഉള്ളത് കൊണ്ട് പങ്കെടുക്കാൻ ആകില്ലെന്ന് തരൂർ വ്യക്തമാക്കി. പരിപാടിക്ക് തരൂർ ആശംസ നേർന്നു.

കേരളത്തില്‍ സ്റ്റാര്‍ട്ട് അപ്പ് മേഖലയിലെ വളര്‍ച്ചയെ പ്രശംസിച്ച് ശശി തരൂര്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനം ഏറെ വിവാദമായ സാഹര്യത്തില്‍ ഈ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന വിലയിരുത്തലുണ്ട്.

എന്നാല്‍ ലേഖനം പുറത്ത് വരുന്നതിന് മുമ്പ് തന്നെ പരിപാടി നിശ്ചയിച്ചതാണെന്നും തിരുവനന്തപുരം എംപി എന്ന നിലയില്‍ അദ്ദേഹത്തെ ക്ഷണിച്ചതാണെന്നും ഡിവൈഎഫ്ഐ നേതൃത്വം വ്യക്തമാക്കി.

#Sasitaroor #invited #DYFI #startupfestival #DYFIleadership #political #motive

Next TV

Top Stories