മഴക്കെടുതി; വീടുകൾ തകർന്നു, കെഎസ്ഇബിക്ക് കനത്ത നഷ്ടം

മഴക്കെടുതി; വീടുകൾ തകർന്നു, കെഎസ്ഇബിക്ക് കനത്ത നഷ്ടം
May 30, 2025 10:47 PM | By Anjali M T

തൃശ്ശൂർ (truevisionnews.com): മഴക്കെടുതിയിൽ തൃശ്ശൂർ ജില്ലയിൽ പലയിടങ്ങളിലായി നാശനഷ്ടങ്ങളുണ്ടായി. മെയ് 30ന് ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കണക്ക് പ്രകാരം നാല് വീടുകൾ പൂർണമായും 177 വീടുകൾ ഭാ​ഗികമായും തകർന്നു. വ്യാഴാഴ്ച പെയ്ത കനത്ത മഴയിൽ മാത്രം ഒരു വീട് പൂർണമായും 13 വീടുകൾ ഭാ​ഗികമായും തകർന്നിട്ടുണ്ട്. ജില്ലയിൽ മെയ് 30 ന് വൈകിട്ട് അഞ്ച് വരെ 7 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 18 കുടുംബങ്ങളെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചത്. 17കുട്ടികൾ ഉൾപ്പെടെ 64 പേർ ഈ ക്യാമ്പുകളിൽ താമസിക്കുന്നുണ്ട്.

കെഎസ്ഇബിക്കും മഴയിൽ കനത്ത നഷ്ടം സംഭവിച്ചു. തൃശ്ശൂർ സർക്കിളിൽ 11.62 കോടി രൂപയുടെയും ഇരിങ്ങാലക്കുട സർക്കിളിൽ 17.98 കോടി രൂപയുടെയും നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ആകെ നഷ്ടം- 29.60 കോടി രൂപ.

748.82 ലക്ഷം രൂപയുടെ കൃഷി നാശം ജില്ലയിലുണ്ടായതായാണ് കണക്കാക്കുന്നത്. 689.94 ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചു. ജില്ലയിലെ 3821 കർഷകർക്കാണ് മഴക്കെടുതിയിൽ നഷ്ടമുണ്ടായത്. 13.78 ലക്ഷം രൂപയുടെ കേടുപാടുകൾ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾക്ക് സംഭവിച്ചു.

Rainstorm Thrissur - KSEB suffers heavy losses

Next TV

Related Stories
ഗ്യാസ് ലീക്കായത് അറിയാതെ... വീട്ടിലെ ലൈറ്റ് ഓണ്‍ ചെയ്തു, തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Jul 9, 2025 12:52 PM

ഗ്യാസ് ലീക്കായത് അറിയാതെ... വീട്ടിലെ ലൈറ്റ് ഓണ്‍ ചെയ്തു, തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ഗ്യാസ് ലീക്കായതിനെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു....

Read More >>
വയറുവേദനയും, വയറിളക്കവും.....ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴു; പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

Jul 5, 2025 10:08 PM

വയറുവേദനയും, വയറിളക്കവും.....ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴു; പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി, രണ്ട് വിദ്യാർത്ഥികൾക്ക്...

Read More >>
യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2025 08:38 AM

യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ...

Read More >>
Top Stories

GCC News

//Truevisionall