കോഴിക്കോട് (നാദാപുരം): (truevisionnews.com) കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവം ഡാബ് കെ ലയാലി നാലാം ദിവസത്തെ മത്സരം അവസാനത്തിലേക്കടുക്കുമ്പോൾ ഒന്നാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം.

സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയും, ഫാറൂഖ് കോളേജ് കോഴിക്കോടും തമ്മിലാണ് പോയിന്റ് നിലയിൽ മുന്നിലെത്താൻ വാശിയേറിയ മത്സരം നടക്കുന്നത്.
63-മത്സരങ്ങളുടെ ഫലം വരുമ്പോൾ 170 പോയിന്റ്റുമായി ദേവഗിരി കോളേജ് മുന്നേറുകയാണ്.
വീറോടെ വാശിയോടെ വിട്ട് കൊടുക്കില്ലെന്ന് ഉറപ്പിച്ച് 165- പോയിന്റ്റുമായി ഫാറൂഖ് കോളേജ് രണ്ടാമതുണ്ട്. 61 പോയിന്റുമായി സാമൂതിരി ഗുരുവായൂരപ്പൻ കോളേജുമാണ് മൂന്നാമതുള്ളത്.
അവസാന ദിനമായ നാളെ ഒപ്പന, മാപ്പിളപ്പാട് ഗ്രൂപ്പ്, തിരുവാതിര തുടങ്ങിയ ജനപ്രിയ ഇനങ്ങൾ ബാക്കിയുള്ളതിനാൽ പോരാട്ടം മുറുകുമെന്നുറപ്പ്.
#whom #crown #art #fierce #battle #top #spot #day #left #curtain #fall
