നാദാപുരം ( പുളിയാവ് ) : ( www.truevisionnews.com) വിദ്യാർത്ഥി പ്രക്ഷോഭങ്ങളാണ് ലോകമെങ്ങും വിപ്ലവങ്ങൾക്ക് തീ പടർത്തിയത്. ഐക്യ വിദ്യാർത്ഥി യൂണിയൻ നേതൃത്വം നൽകുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി കലോത്സവം പൊരുതുന്ന ജനതക്ക് ഐക്യദാർഢ്യം.

സയണിസ്റ്റ് ശക്തികളുടെ അധിവേശത്തിൽ ഇരകളായി മാറിയ പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാലസ്തീൻ നൃത്തമായ "ഡാബ്കെ ലയാലി " ആണ് കലോത്സവത്തിന് നാമകരണം ചെയ്തത്.
സഞ്ചരിക്കാൻ "ഡാബ്കെ ഘാഡി" അഞ്ച് വേദികൾക്കും പാലസ്തീന് വേണ്ടി ശബ്ദമുയർത്തിയ കവികളുടേയും എഴുത്തുകാരുടേയും മാധ്യമ പ്രവർത്തകരുടെ പേരുകളാണ് നാമകരണം ചെയ്തത്.
വേദി ഒന്ന് ( ദർവേഷ്) പാലസ്തീൻ ദേശീയ കവി മുഹമ്മദ് ദർവേഷ് വേദി രണ്ട് ( ഗസ്സാൻ) ഗസ്സാൻ കൗ ഫാനി പാലസ്തീൻ എഴുത്തുകാരൻ.
വേദി മൂന്ന് ( സാമിയ) സാമിയ ഹവാഡ പാലസ്തീൻ അഭയാർത്ഥി ക്യാമ്പുകളിൽ ഉയർന്ന് വന്ന കവിയിന്ത്രി വേദി നാല് ( റഫാത്) പ്രൊഫ റഫാത്ത് അലരീർ പാലസ്തീൻ പ്രതിരോധ കവി .
പാലസ്തീനെ കുറിച്ച് എഴുതാൻ വിദ്യാർത്ഥികൾക്കും യുവാകൾക്കും പ്രചോദനം നൽകിയ കവി. കഴിഞ്ഞ ഡിസംബറിൽ ഇസ്രേയൽ ആക്രമത്തിൽ രക്ത സാക്ഷ്യം വഹിച്ചു. വേദി 5 ( ഷിറീൻ) ഷിറീൻ അബു ഇസ്രേയൽ റെയ്ഡിൽ വെടിയേറ്റ് മരിച്ച മാധ്യമ പ്രവർത്തക.
#Dabke #Laiyali #Unity #courage #struggling #people
