കോഴിക്കോട്: (truevisionnews.com) കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബി സോൺ കലോത്സവം നാടിന് ഒരു മധുര അനുഭവമായി മാറിയിരിക്കുകയാണ്.

ഈ കലോത്സവ നഗരി ശുചീകരിക്കാൻ വളരെയധികം പങ്ക് വഹിക്കുന്നവരാണ് അതിഥി തൊഴിലാളികൾ, അവർ ബിസോൺ ചുറ്റുപാടുകളും കലാപരമായ വേദികളും വൃത്തിയാക്കുന്ന തിരക്കിലാണ്.
തൊഴിലാളികൾ എല്ലാ ദിവസവും വേദികളിലും, പരിസരങ്ങളിലുമുള്ള മാലിന്യങ്ങൾ ശേഖരിക്കാനും വൃത്തിയാക്കാനും വളരെയധികം സജ്ജമാണ്.
ഓരോ ദിവസവും അതിഥി തൊഴിലാളികൾ കലോത്സവ കൂട്ടായ്മയുടെ ഭാഗമാവുന്നത് കൊണ്ട് കലോത്സവ പരിസരങ്ങൾ വൃത്തിയായി പോകുന്നു എന്ന് കലോത്സവ സംഘടകർ പറഞ്ഞു.
പരിസരങ്ങളിലെ സുരക്ഷിതത്വവും ആരോഗ്യകരമായ അന്തരീക്ഷവും ഉറപ്പാക്കാനായി ഇവരുടെ പ്രയത്‌നങ്ങൾ പ്രശംസനീയമാണ്.
വൃത്തിയാക്കലിന്റെ പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കുന്നത് കലോത്സവ സംഘടകരായ ഹംസ, ഡോ മധുസൂദരൻ എന്നിവരാണ്.
#Guest #workers #beautify #BZone #Kalotsava #city
