നാദാപുരം: (truevisionnews.com) ബി സോൺ കലോത്സവത്തിൽ ആയിരക്കണക്കിന് കലസ്വാദകരെ സാക്ഷിയാക്കി പ്രധാന വേദിയെ ഇളക്കി മറിച്ച് നാടോടി സംഗീത മത്സരം.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവ ഒന്നാം വേദി ദർവേഷിൽ ആയിരുന്നു നാടോടി സംഗീത മത്സരം നടന്നത്.
മത്സരാർത്ഥികൾക്ക് ഒപ്പം കാണികളും ആടിയും പാടിയും കൈയ്യടിച്ചും ഒപ്പം ചേർന്നു.
ഈണങ്ങൾക്ക് ഒപ്പം വാദ്യോപകരണങ്ങളുടെ മേളം കൂടി ആയപ്പോൾ മത്സരം ആവേശത്തിൽ മുഴങ്ങുകയായിരുന്നു.
#Rather #folk #music #rocked #main #stage
