കോഴിക്കോട്: (truevisionnews.com) കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവത്തിൽ ദേവഗിരി സെന്റ് ജോസഫ് കോളേജ് മുന്നേറ്റത്തിന് കരുത്ത് പകർന്ന് നേഹ എസിൻ്റെ മിന്നും മുന്നേറ്റം.

മത്സരിച്ച അഞ്ച് മത്സരങ്ങളിൽ ഈ മിടുക്കി ഒന്നാം സ്ഥാനം നേടി. വാട്ടർ കളറിംഗ് ( വന്യജീവി നാട്ടിൽ ഇറങ്ങിയപ്പോൾ) , പെൻസിൽ ഡ്രോയിംഗ് ( റോഡരികിലെ ഇളനീർ വിൽപ്പന) , ഓയിൽ പെയിന്റിംഗ് ( ലോട്ടറി വിൽപ്പന) , പോസ്റ്റർ രചന ( ജല സംരക്ഷണം) , കൊളാഷ് (ജീവിതമാണ് ലഹരി) എന്നീ മത്സരങ്ങളിലാണ് നേഹ ഒന്നാം സ്ഥാനം നേടിയത്.
സ്‌കൂൾ കലോത്സവങ്ങളിൽ സംസ്ഥാന തലം വരെ പങ്കെടുത്തിട്ടുണ്ട്. മൂന്നാം വർഷ ബി എ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ്. ബാലുശ്ശേരി സ്വദേശിയും ഫോറസ്റ്റ് ഓഫീസറുമായ അനീഷിൻ്റെയും കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപക സീമയുടേയും മകളാണ്.
ബാലുശ്ശേരി ഫൈൻ ആർട്സ് അക്കാദമിയിലെ കെ എം സന്തോഷ് കുമാറാണ് ചിത്ര രചനയിൽ പരിശീലനം നൽകിയത്. ഒന്നാം വർഷ വിദ്യാർത്ഥിനിയായിരിക്കെ ബി സോണിൽ ചിത്ര പ്രതിഭ പട്ടം നേടിയിട്ടുണ്ട്. നാളെ ( വ്യാഴം) വെസ്റ്റേൺ ഗ്രൂപ്പ് മ്യൂസിക്കിലും നേഹക്ക് മത്സരമുണ്ട്.
#NehaS #won ##herself #film #talent
