കോഴിക്കോട്: (truevisionnews.com) കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവത്തിന്റെ ഭാഗമായി നടന്ന നിരവധി പരിപാടികൾ സമയബന്ധിതമായി ആരംഭിക്കാത്തത് കൊണ്ട് വേദികൾ ഉദ്ദേശിക്കുന്ന സമയങ്ങളിൽ അവസാനിക്കാൻ കഴിയുകയില്ലെന്ന് കാണിക്കളും കലാകാരന്മാരും അഭിപ്രായപ്പെട്ടു.

പരിപാടികൾ തുടങ്ങാൻ നീണ്ട താമസം വന്നത് കൊണ്ടാണ് വൈകുന്നേരം വരെ നടക്കേണ്ടതായിരുന്ന പരിപാടികൾ പുലർച്ചെ വരെ നീളാൻ സാധ്യതയുള്ളത്.
പരിപാടി ആരംഭിക്കുന്നതിന് കൃത്യമായ സജ്ജീകരണം ഇല്ലാത്തതാണ് വൈകിയതിൻ്റെ പ്രധാന കാരണം. ഇത് നിരവധി കലാകാരന്മാർക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിച്ചില്ല.
"ഇങ്ങനെ പോയാൽ നേരം പുലരും" എന്നാണു പലരും പരാമർശിച്ചത്, എന്നിരുന്നാലും, മത്സരങ്ങളുടെ വിജയകരമായ സമാപനം ഉറപ്പാക്കാൻ, വേദി സംഘടകരുടെ ഭാഗത്ത് നിന്നുള്ള സമയ നിയന്ത്രണങ്ങൾക്കായി പ്രോഗ്രാമുകൾ അനുസരിക്കണമെന്നാണ് കാണികളും കലാകാരന്മാരും പറയുന്നത്.
ഇക്കാര്യത്തിൽ, സംഘാടകർ ശ്രദ്ധേയകമായ തീരുമാനങ്ങൾ എടുക്കണമെന്നും, കലോത്സവത്തിൽ സമയം നിയന്ദ്രിക്കാൻ ശ്രമിക്കും എന്ന പ്രതീക്ഷയിലാണ് കാണികളും കലാകാരന്മാരും.
#calicut #university #bzone #art #fest #too #late #start #items
