നാദാപുരം : (truevisionnews.com) പലസ്തീൻ പ്രതിരോധ കവി എന്നറിയപ്പെടുന്ന റഫാത്ത് അലരീറിൻ്റെ നാമധേയത്തിലുള്ള വേദി നാലിൽ കാതിന് കുളിർമ്മയേക്കുന്ന ലളിത ഗാന അവതരണം.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവത്തിൽ ഇന്ന് അരങ്ങ് ഉണർന്നപ്പോൾ വേദികളിലേക്ക് കലാ സ്നേഹികളുടെ പ്രവാഹം. ആൺകുട്ടികളുടെ ലളിതഗാന മത്സരത്തിൽ ശ്രോതാക്കളെ പിടിച്ചു ഇരുത്തുന്ന രീതിയിലായിരുന്നു മത്സരം.
26 ഓളം വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സാരാർത്ഥികളുടെ പ്രകടനങ്ങൾ ഉയർന്ന നിലവാരത്തിലായിരുന്നു, ഇത് ആസ്വാദകർക്ക് സംഗീതാനുഭൂതി നൽകുകയും ചെയ്തു.
ലളിതഗാനത്തിന്റെ സവിശേഷതകൾ, അതിന്റെ ലാളിത്യവും ആസ്വാദ്യതയും, ഇന്നും സംഗീതപ്രേമികൾക്ക് ആകർഷണീയമാണ്. പാരമ്പര്യവും നവീനതയും സമന്വയിപ്പിച്ച ലളിതഗാനങ്ങൾ മലയാള സംഗീതലോകത്ത് ഇന്നും പ്രാധാന്യം പുലർത്തുന്നു.
#Calicut #University #BZone #Arts #Festival #Lalithaganam #Competition
