നാദാപുരം: (truevisionnews.com) തമിഴ് രചനാ മത്സരങ്ങളിൽ ട്രിപ്പിൾ നേട്ടം കരസ്ഥമാക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവത്തിൽ താരമായി വിജയ് നാരയണൻ.

തമിഴ് പ്രസംഗം , ചെറുകഥാ , ഉപന്യാസ രചന മത്സരങ്ങളിലാണ് കോഴിക്കോട് ദേവഗിരി കോളേജിലെ മാസ് കമ്മ്യൂണിക്കേഷൻ ഒന്നാം വർഷ വിദ്യാർഥി വിജയ് നാരായണൻ ഒന്നാം സ്ഥാനം നേടിയത്.
തമിഴ് വേരുകളുള്ള വിജയ് ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ ഊട്ടിയിലെ ബ്രീക്സ് മെമ്മോറിയൽ പബ്ലിക്ക് ആഗ്ലോ ഇന്ത്യൻ സ്കൂളിലാണ് പഠിച്ചത്. വിജയിയുടെ മാതാ പിതാക്കൾ ഇതേ സ്കൂളിലെ അധ്യാപകരായിരുന്നു.
കോഴിക്കോട് സ്വദേശി ഹരിഹരനാണ് പിതാവ് . മാതാവ് പത്മ തമിഴ് വംശജയാണ്.
സ്കൂൾ തലത്തിലും വിജയ് നാരയണൻ കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സഹോദരൻ അജയ് ബാംഗ്ലുരിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്.
ചെറുകഥാ രചനയിൽ "ഓർമ്മയിലെ അവധിക്കാലം " എന്ന വിഷയമാണ് ലഭിച്ചത്. ബി സോൺ കലോത്സവം കേരളത്തിൽ നിന്നും ഊട്ടിയിലെ ഓർമ്മക്കാലം വീണ്ടെടുക്കാനുള്ള അവസരം കൂടിയായി മാറിയെന്ന് വിജയ് നാരയണൻ ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞു.
പ്രസംഗ മത്സരത്തിൽ "പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ " എന്ന വിഷയത്തിലാണ് പ്രസംഗ മത്സരം നടന്നത്. വിജയ് കോഴിക്കോടാണ് താമസിക്കുന്നത്. അച്ഛനും അമ്മയും ഊട്ടിയിലും.
#VijayNarayanan #shines #Tamil
