കോഴിക്കോട് : (www.truevisionnews.com) താനുമായി ഒരു ചർച്ചയും ചെയ്തിട്ടില്ലെന്ന സംവിധയകാൻ ബി ഉണ്ണികൃഷ്ണൻ ഈയിടെ നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് നടിയും ചലച്ചിത്രനിർമ്മാതാവുമായ സാന്ദ്ര തോമസ്. കെ എൽ എഫിന്റെ എട്ടാം പതിപ്പിൽ 'സിനിമയിൽ ലിംഗനീതി ഇനിയുമെത്ര അകലെ? എന്ന വിഷയത്തിൽ തിരക്കഥാകൃത്ത് ദീദി ദാമോദരൻ, മാധ്യമ പ്രവർത്തക അനുപമ വെങ്കടേഷ് എന്നിവർ പങ്കെടുത്ത ചർച്ചയിലായിരുന്നു വെളുപ്പെടുത്തൽ.

നമുക്ക് ജോലി ചെയ്യാൻ ഒരിടം കിട്ടുക എന്ന ലക്‌ഷ്യത്തിനു വേണ്ടിയാണ് തന്നെപ്പോലുള്ളവർ പൊരുതുന്നതെന്നും സിനിമാ വ്യവസായത്തിലെ ഐ സി കമ്മിറ്റിയുടെ നിലവിലെ പ്രവർത്തങ്ങളിൽ താൻ തൃപ്തയല്ലെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.
മുഖ്യധാര പുരുഷധാരയാണ് എന്ന വാദം ഊന്നിപ്പറയുന്ന വിധത്തിലുള്ള പ്രവർത്തികൾ ചലച്ചിത്ര നിർമാണ മേഖലയിൽ ഉണ്ടെന്നതിനുള്ള തെളിവാണ് സ്ത്രീ-പുരുഷ ആർട്ടിസ്റ്റുകൾ തമ്മിലുള്ള അസമമായ വേതനം മുതലായവ എന്നും അതിനാൽ തന്നെ സിനിമയിൽ ലിംഗനീതി ഇനിയും അകലെയാണെന്ന് ദീദി ദാമോദരൻ അഭിപ്രായപ്പെട്ടു.
ഒന്നിലധികം സന്ദർഭങ്ങളിൽ തന്നോട് സാന്ദ്ര ഇനി മലയാള സിനിമ നിർമ്മിക്കില്ലെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞിട്ടുണ്ടെന്ന് സാന്ദ്ര തോമസ് തുറഞ്ഞുപറഞ്ഞു.
ഐ സി കമ്മിറ്റിയുടെ അംഗത്വത്തെ കുറിച്ചും അതിന്റെ പ്രവർത്തനത്തെ കുറിച്ചും പ്രേക്ഷക ഉന്നയിച്ച ചോദ്യത്തിന്, തന്റെ സിനിമകളിൽ അത്തരം കമ്മിറ്റികളുടെ പ്രവർത്തനം യാതൊരു പിഴവും ഉണ്ടാകാതെ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രേക്ഷകരിൽ ഒരാളായിരുന്നു സംവിധായിക അഞ്ജലി മേനോൻ വ്യക്തമാക്കി.
#BUnnikrishnan #bestactor #SandraThomas #spoke #openly #KLF #stage
