കോഴിക്കോട്:( www.truevisionnews.com ) കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപം ലഹരി മാഫിയാ സംഘം മധ്യവയസ്കനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മുചുകുന്ന് വിയ്യൂർ സ്വദേശി നവജിത്ത് (24), ബാലുശ്ശേരി കാട്ടാംവള്ളി സ്വദേശി വിഷ്ണു പ്രസാദ് (29) എന്നിവരാണ് പിടിയിലായത്. കാവുംവട്ടം സ്വദേശി പറേച്ചാൽ മീത്തൽ ഇസ്മയിലിനാണ് (54) ആക്രമണത്തിൽ പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി 8:30 ഓടെയാണ് സംഭവം നടന്നത്. കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് അരിക്കുളം-മുത്താമ്പി റോഡിലേക്ക് പോകുകയായിരുന്ന ഇസ്മയിലിനെ പഴയ റെയിൽവേ ഗേറ്റ് കടന്ന് പാളത്തിലെത്തിയപ്പോൾ പ്രതികൾ ആക്രമിക്കുകയായിരുന്നു. പണം ആവശ്യപ്പെട്ടപ്പോൾ ഇസ്മയിൽ നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. തുടർന്ന് സംഘം കരിങ്കല്ല് ഉപയോഗിച്ച് ഇസ്മയിലിന്റെ തലയിലും മുഖത്തും കുത്തി പരിക്കേൽപ്പിക്കുകയും കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിപ്പറിക്കുകയും ചെയ്തു.
.gif)

വടകര ഡിവൈഎസ്പി ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി ഇന്‍സ്‌പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖര്‍ എസ്‌ഐമാരായ ആര്‍ സി ബിജു, ഗിരീഷ്‌കുമാര്‍, എഎസ്‌ഐ വിജു വാണിയംകുളം, റൂറല്‍ എസ്പിയുടെ സ്‌പെഷ്യല്‍ സ്‌കോഡ് അംഗങ്ങളായ എഎസ്‌ഐ ബിനീഷ്, സിപിഒ ടികെ ശോഭിത്ത്, ശ്യാംജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് ഇരുവരെയും പിടികൂടിയത്
Drug mafia gang arrested for attacking and injuring middle aged man in Koyilandy
