തിരുവനന്തപുരം: ( www.truevisionnews.com) സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ 6 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി കോട്ടയം, പത്തനംതിട്ട കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
കേരളാ തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കർക്കടക വാവുബലി ദിനമായ ഇന്ന് ചടങ്ങുകളുടെ ഭാഗമായി പുഴയിലിറങ്ങുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും നിർദേശമുണ്ട്. ബുധനാഴ്ച മലയോരമേഖലയിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് നീരൊഴുക്ക് പരിധി കവിഞ്ഞ അച്ചൻകോവിലാറ്റിൽ സംസ്ഥാന ജലവിഭവ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
.gif)

മൂഴിയാർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ മൂന്ന് ഷട്ടറുകളും തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഗേറ്റ് നമ്പർ ഒന്നും മൂന്നും 10 സെന്റീമീറ്റർ ഉയർത്തിയും ഗേറ്റ് നമ്പർ രണ്ട് 40 സെമീ ഉയർത്തിയുമാണ് അധികജലം പുറത്തേക്ക് ഒഴുക്കുന്നത്. ഈ സാഹചര്യത്തിൽ കക്കാട്ടാറിന്റെ, പ്രത്യേകിച്ച് മൂഴിയാർ ജലസംഭരണി മുതൽ കക്കാട് പവർ ഹൗസ് വരെ ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.
Change in rain warning in the state; Orange alert in two districts, Yellow alert in seven districts
