നാദാപുരം: തിങ്കളാഴ്ച പുലിയാവ് നാഷണൽ കോളേജിൽ ആരംഭിക്കുന്ന കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവത്തിന്റെ വിളംബരമായി സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്ര ശ്രദ്ധേയമായി.

കല്ലാച്ചി എസ് ബി ഐ പരിസരത്തുനിന്ന് തുടങ്ങിയ ഘോഷയാത്ര നാദാപുരം ടൗണിലാണ് സമാപിച്ചത്. സംഘാടകസമിതി ഭാരവാഹികളും അധ്യാപകരും വിദ്യാർത്ഥികളും അണിനിരന്ന ഘോഷയാത്ര വീക്ഷിക്കാൻ റോഡിന് ഇരു വശങ്ങളിൽ നിരവധി പേർ തടിച്ചു കൂടിയിരുന്നു.
ചെണ്ടമേളം, ദഫ് മുട്ട്, ഒപ്പന തുടങ്ങിയ കലാരൂപങ്ങൾ ഘോഷയാത്രയ്ക്ക് വർണ്ണപകിട്ടേകി.
സ്വാഗതസംഘം ചെയർമാൻ പാറക്കൽ അബ്ദുല്ല, മറ്റ് ഭാരവാഹികളായ വയലോളി അബ്ദുല്ല, ഒകെ കുഞ്ഞബ്ദുല്ല, അഫ്നാസ് ചോറോട്, സ്വാഹിബ് മുഹമ്മദ്, വി ടി സൂരജ്, മോഹനൻ പാറക്കടവ്, വി പി ദുൽഫിഖിൽ, വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, എം കെ അഷ്‌റഫ്, സികെ നാസർ, അഡ്വ കെ എം രഘുനാഥ്, വി അബ്ദുൽ ജലീൽ, അർഷാദ് പി കെ, ജാഫർ തുണ്ടിയിൽ, മരുന്നോളി കുഞ്ഞബ്ദുള്ള, പ്രൊഫ. എം പി യൂസഫ്, കെ എം ഹംസ ടി ടി കെ അമ്മദ് ഹാജി, മഹമൂദ് തൊടുവയിൽ, മുഹമ്മദ് പേരോട്, അൻസീർ പനോളി, സുബൈർ പാറേമ്മൽ, നിയാസ് കക്കാട്, കെ.ദ്വര, വി വി റിനീഷ്, മുഹ്‌സിൻ വളപ്പിൽ, റാഷിക്ക് ചങ്ങരംകുളം, അനസ് നങ്ങാണ്ടി, യൂസുഫ് തുണ്ടിയിൽ, കെകെ അബൂബക്കർ ഹാജി,സിസി ജാതിയേരി, അഷ്‌റഫ് പൊയിക്കര,പൊയിൽ ഇസ്മായിൽ,ശാക്കിർ അഹമ്മദ് മുക്ക്,റംഷിദ് ചേരനാണ്ടി,ഫവാസ് തുടങ്ങിയവർ നേതൃത്വം നൽകി.
#Early #youth #B-ZONE #abundance #cultural #procession #Nadapuram #remarkable
