പാൽ വിതരണം തടസ്സപ്പെടും; തിരുവനന്തപുരം മേഖലാ യൂണിയനിലെ മില്‍മാ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

പാൽ വിതരണം തടസ്സപ്പെടും; തിരുവനന്തപുരം മേഖലാ യൂണിയനിലെ മില്‍മാ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
May 22, 2025 07:53 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ അടക്കമുള്ള തെക്കൻ കേരളത്തിൽ ഇന്ന് മിൽമാ പാൽ വിതരണം തടസ്സപ്പെടും. തിരുവനന്തപുരം മേഖലാ യൂണിയൻ ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെയാണ് പാൽ വിതരണം പ്രതിസന്ധിയിലായത്.

സർവീസിൽ നിന്ന് വിരമിച്ച എം.ഡി ഡോക്ടർ പി.മുരളിക്ക് സർക്കാർ കാലാവധി നീട്ടി നൽകിയതിൽ പ്രതിഷേധിച്ചാണ് സമരം. വിരമിച്ചതിനു ശേഷവും എല്ലാ ആനുകൂല്യങ്ങളും നൽകി ജോലിയിൽ തുടരാൻ അനുവദിക്കുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം ജീവനക്കാർ നിലപാടെടുത്തു.

തീരുമാനം പിൻവലിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് സിഐടിയു- ഐഎൻടിയുസി അടക്കമുള്ള യൂണിയനുകൾ മുന്നറിയിപ്പ് നൽകി. അതേസമയം, പ്രശ്നപരിഹാരത്തിന് ഇന്ന് ഉച്ചയ്ക്ക് ചെയർമാൻ യോഗം വിളിച്ചിട്ടുണ്ട്.

milma milk supply disrupted south kerala today

Next TV

Related Stories
ദേ ഇപ്പോള്‍ പെയ്യും! അടുത്ത മൂന്ന് മണിക്കൂറില്‍ അഞ്ച് ജില്ലകളില്‍ മ‍ഴ കനക്കും, ഒപ്പം ഇടിമിന്നലിനും സാധ്യത

May 22, 2025 08:48 AM

ദേ ഇപ്പോള്‍ പെയ്യും! അടുത്ത മൂന്ന് മണിക്കൂറില്‍ അഞ്ച് ജില്ലകളില്‍ മ‍ഴ കനക്കും, ഒപ്പം ഇടിമിന്നലിനും സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക്...

Read More >>
കാലവർഷം അരികെ; മൂന്ന് ദിവസത്തിനകം കേരളാ തീരം തൊടും, വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

May 22, 2025 07:21 AM

കാലവർഷം അരികെ; മൂന്ന് ദിവസത്തിനകം കേരളാ തീരം തൊടും, വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയുണ്ടാകുമെന്നാണ്...

Read More >>
Top Stories