കാത്തിരിപ്പിന് വിരാമമാകുന്നു; പ്ലസ് ടു പരീക്ഷാഫലം ഇന്ന്, ഫലം അറിയാവുന്ന വെബ്സൈറ്റുകൾ

കാത്തിരിപ്പിന് വിരാമമാകുന്നു; പ്ലസ് ടു പരീക്ഷാഫലം ഇന്ന്, ഫലം അറിയാവുന്ന വെബ്സൈറ്റുകൾ
May 22, 2025 06:50 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com )സംസ്ഥാനത്ത് രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷനൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും.

നാല് ലക്ഷത്തി 44,707 പേരാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷയെഴുതിയത്. 26,178 പേർ വി എച്ച് എസ് ഇ പരീക്ഷയും എഴുതി. കഴിഞ്ഞ വർഷം ഹയർസെക്കണ്ടറി പരീക്ഷയിൽ 78.69 ശതമാനമായിരുന്നു വിജയം. 2012ലെ 88.08 ശതമാനമാണ് ഇതുവരെയുള്ള ഉയർന്ന വിജയശതമാനം.

www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. SAPHALAM 2025, iExaMS-Kerala, PRD Live തുടങ്ങിയ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും.

kerala plus two vocational exam result 2025 announce today websites to check

Next TV

Related Stories
കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ്;  പൊലീസുകാർക്ക് ജാമ്യം

Jun 17, 2025 06:18 PM

കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ്; പൊലീസുകാർക്ക് ജാമ്യം

കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ്...

Read More >>
ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Jun 17, 2025 04:54 PM

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം...

Read More >>
കോഴിക്കോട് ബീച്ചിലെ തട്ടുകടകൾ ലോറിയിൽ കയറ്റി കൊണ്ടുപോയി; പ്രതിഷേധം ശക്തമായതോടെ തിരിച്ച് നൽകുമെന്ന് അധകൃതർ

Jun 17, 2025 04:28 PM

കോഴിക്കോട് ബീച്ചിലെ തട്ടുകടകൾ ലോറിയിൽ കയറ്റി കൊണ്ടുപോയി; പ്രതിഷേധം ശക്തമായതോടെ തിരിച്ച് നൽകുമെന്ന് അധകൃതർ

കോഴിക്കോട് സൗത്ത് ബീച്ചിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്...

Read More >>
Top Stories