സാഹിത്യ നഗരത്തിൽ നിന്നും മായകാഴ്ചകളുടെ നാടായ ദില്ലിയിലേക്ക് എം. മുകുന്ദനിലൂടെ ഒരു യാത്ര

സാഹിത്യ നഗരത്തിൽ നിന്നും മായകാഴ്ചകളുടെ നാടായ ദില്ലിയിലേക്ക് എം. മുകുന്ദനിലൂടെ ഒരു യാത്ര
Jan 23, 2025 02:57 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) ഫ്രഞ്ച് അക്ഷരമാലയിലൂടെ ആദ്യാക്ഷരം കുറിച്ച് മലയാളസാഹിത്യകാരൻ എം. മുകുന്ദന്റെ ഓർമകളിലൂടെയുള്ള സഞ്ചാരമായി എൻ്റെ ദില്ലി എന്ന കെ എൽ എഫ് സെഷൻ. എഴുത്തുകാരനായ ലിജീഷ് കുമാറായിരുന്നു മോഡറേറ്റർ.

നാല്പതു വർഷകാലം ചിലവിട്ട ഡൽഹിയെക്കാൾ ഇരുപ്പത് വർഷബാല്യം ചിലവഴിച്ച മയ്യഴിയാണ് തനിക്കേറെ പ്രിയമുള്ളതും തന്നെ ഏറെ സ്വാധീനിച്ചതും എന്ന് അദ്ദേഹം പറഞ്ഞു.


നീതിനിഷേധിക്കപ്പെട്ടവരുടെ നഗരമായ ഡൽഹിയുടെ ഇപ്പോഴത്തെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷവുമായി ചരിത്രത്തിലെ ഇന്ദ്രപ്രസ്ഥത്തിന് സമാനതകളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശിഥില പ്രണയങ്ങളുടെ ദേശമായ ഫ്രാൻസിനെ കുറിച്ച് അദ്ദേഹം 'എൻ്റെ എംബസിക്കാലം' എന്ന ആത്മകഥയിൽ രേഖപ്പെടിത്തിയതിനെ പറ്റി സംസാരിച്ചപ്പോൾ എന്ത് കൊണ്ട് മുകുന്ദൻ എന്ന എഴുത്തുകാരൻ നാട്ടിൻപുറങ്ങളിലെ കിസ്സകളും പ്രണയങ്ങളും ഇഷ്ടപെടുന്നുവെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞുചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു.

"ഞാൻ സർക്കാരിന്റെ കൂടെ നിൽക്കുന്നു" എന്ന, ഈയിടെ മുകുന്ദൻ നടത്തിയ പ്രസ്താവനയുടെ പൂർണ്ണരൂപം ഒരിക്കൽ കൂടി അദ്ദേഹം ഓർമ്മിപ്പിച്ചു. സർക്കാർ എന്നത് കൊണ്ട് താൻ നിലവിലെ ഭരണപക്ഷത്തെ മാത്രമല്ല ഉദ്ദേശിച്ചതെന്നും അത് ഇടതുപക്ഷവുമാവാം എന്നും അദ്ദേഹം വിശദീകരിച്ചു.

നാടിന്റെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന നല്ല രാഷ്ട്രീയ നിലപാടിനു പിന്തുണ നൽകുമെന്നാണ് താൻ അന്ന് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

#Malayalam #writer #MMukundan's #My #Delhi #KLF #session #journey #through memories.

Next TV

Related Stories
ചോള സാമ്രാജ്യത്തിന്റെ ചരിത്രത്തിലേക്ക് സഞ്ചരിച്ച് കെ എൽ എഫ് വേദി

Jan 26, 2025 04:04 PM

ചോള സാമ്രാജ്യത്തിന്റെ ചരിത്രത്തിലേക്ക് സഞ്ചരിച്ച് കെ എൽ എഫ് വേദി

ചോള സാമ്രാജ്യത്തിലെ രാജ്ഞിമാരായ സെമ്പിയൻ മഹാദേവി, കോകില നടികർ എന്നിവരെ ചൂണ്ടികാട്ടി രാജവംശത്തിലെ സ്ത്രീകളെ കുറിച്ച് വേദിയിൽ സംസാരിച്ച...

Read More >>
വർത്തമാനകാല പ്രശ്നങ്ങളെ അടയാളപ്പെടുത്തൽ എഴുത്തുകാരുടെ ബാധ്യതയോ? - സി വി ബാലകൃഷ്ണൻ

Jan 26, 2025 03:14 PM

വർത്തമാനകാല പ്രശ്നങ്ങളെ അടയാളപ്പെടുത്തൽ എഴുത്തുകാരുടെ ബാധ്യതയോ? - സി വി ബാലകൃഷ്ണൻ

മരുഭൂമിയിലുള്ള എല്ലാ മണൽത്തരിയേയും ചുമക്കേണ്ടവനല്ല എഴുത്തുകാരൻ, മറിച്ച് ദേഹത്ത് പറ്റിപ്പിടിച്ച മണൽത്തരികളെ മാത്രം ഒപ്പം ചുമന്നാൽ മതിയാവുമെന്ന...

Read More >>
ആഴമില്ലാത്ത വായന വ്യാജ വാർത്തകൾ തിരിച്ചറിയാനുള്ള ശേഷിയില്ലാതാക്കുന്നു - ശശി തരൂർ

Jan 26, 2025 02:16 PM

ആഴമില്ലാത്ത വായന വ്യാജ വാർത്തകൾ തിരിച്ചറിയാനുള്ള ശേഷിയില്ലാതാക്കുന്നു - ശശി തരൂർ

പുതുതലമുറയിൽ ഗൗരവപരമായ വായന കുറവാണെന്നും അദ്ദേഹം...

Read More >>
കലാകാരന് നൽകേണ്ടത് ദക്ഷിണയല്ല വേതനമാണ് - ഹരീഷ് ശിവരാമകൃഷ്ണൻ

Jan 26, 2025 02:02 PM

കലാകാരന് നൽകേണ്ടത് ദക്ഷിണയല്ല വേതനമാണ് - ഹരീഷ് ശിവരാമകൃഷ്ണൻ

കലകൊണ്ട് ഉയരങ്ങളിലെത്തിയവരുമായി ഇടപഴകാൻ പറ്റിയതാണ് എൻ്റെ സമ്പാദ്യം....

Read More >>
ശാസ്‌ത്രമേഖലയിലും ക്വിയർ വിരുദ്ധയും സ്ത്രീവിരുദ്ധതയുമുണ്ട്; കെ എൽ എഫ് സംവാദത്തിൽ ആദി

Jan 26, 2025 12:47 PM

ശാസ്‌ത്രമേഖലയിലും ക്വിയർ വിരുദ്ധയും സ്ത്രീവിരുദ്ധതയുമുണ്ട്; കെ എൽ എഫ് സംവാദത്തിൽ ആദി

ക്വിയർ വ്യക്തികളെക്കുറിച്ച് മതിയായ ജ്ഞാനം മെഡിക്കൽ സമൂഹത്തിന് പോലും ഇല്ലെന്നത് ദൗർഭാഗ്യകരമാണെന്നും മനഃശാസ്ത്രമേഖലയിലും വേണ്ടത്ര...

Read More >>
Top Stories