തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം എസ്‌യുടി ആശപുത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദന്റെ നില അതീവഗുരുതരം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വിഎസിനെ കാണാൻ ആശുപത്രിയിലെത്തി. മെഡിക്കൽ ബോർഡുമായി ചർച്ച നടത്തി. ഇന്ന് ഉച്ചയോടെയാണ് വിഎസിന്റെ നില ഗുരുതരമായത്. എസ്‌യുടിയിലെ ഡോക്ടർമാരുടെ വിദഗ്ധ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. ജൂൺ 23നാണ് ആരോഗ്യനില മോശമായതോടെ വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
.gif)

VS Achuthanandan's health condition extremely critical Chief Minister and M.V. Govindan reach the hospital
