വിഎസ് പ്രാർത്ഥിച്ചിട്ടുണ്ടോ? ദൈവത്തെ വിളിച്ച് കരഞ്ഞതെപ്പോൾ, വി എസ് പറഞ്ഞ വാക്കുകൾ

വിഎസ് പ്രാർത്ഥിച്ചിട്ടുണ്ടോ? ദൈവത്തെ വിളിച്ച് കരഞ്ഞതെപ്പോൾ, വി എസ് പറഞ്ഞ വാക്കുകൾ
Jul 21, 2025 04:30 PM | By Anjali M T

(truevisionnews.com) കമ്മ്യൂണിസ്റ്റ് കുലപതി വി.എസ്. അച്യുതാനന്ദൻ പ്രാർത്ഥിച്ചിട്ടുണ്ടാകുമോ? ഉണ്ട് അദ്ദേഹം ദൈവത്തെ വിളിച്ച് കരഞ്ഞതെപ്പോഴാണെന്ന് വി എസ് പറഞ്ഞ വാക്കുകളിൽ തന്നെയുണ്ട്. ജീവിതത്തിലുടനീളം കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിച്ച സഖാവിന് ഒപ്പമുള്ള സമയത്ത് സുഹൃത്ത് ഒരു കുസൃതിച്ചോദ്യം അദ്ദേഹത്തോട് ചോദിച്ചു.

"എങ്ങിനെയാണ് സഖാവിന് ഈശ്വരവിശ്വാസം ഇല്ലാതായത് ?'' ചോദ്യം കേട്ട സഖാവ് കസേരയിലേക്ക് ചാരിയിരുന്ന് ഒരു നിമിഷം ആലോചനാനിമഗ്നനായി. പിന്നെ കുനിഞ്ഞിരുന്ന് താഴേക്ക് നോക്കി, പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി. " അച്ഛനും അമ്മയും സഹോദരങ്ങളും അടങ്ങുന്ന സന്തുഷ്ട കുടുംബമായിരുന്നു ഞങ്ങളുടേത്.


അങ്ങിനെയിരിക്കെ അമ്മയ്ക്ക് മാരക അസുഖമായ വസൂരി പിടിപെട്ടു. അന്നൊക്കെ വസൂരി വന്നാൽ ആളൊഴിഞ്ഞ സ്ഥലത്ത് ഒരു ഓലപ്പുര കെട്ടി രോഗിയെ അതിന് അകത്താക്കും. ആരെങ്കിലും ഭക്ഷണമോ വെള്ളമോ മരുന്നോ കൊണ്ടുകൊടുത്താലായി. പലപ്പോഴും രോഗിയുടെ വേദനകൊണ്ടുള്ള നിലവിളി ദൂരെ കേൾക്കുമായിരുന്നു.

ദുരിതത്തിനവസാനം മരിച്ചാൽ പുരയടക്കം കത്തിച്ചുകളയുകയും ചെയ്യും... (ആ ദൈന്യത ഒന്നാലോചിച്ചു നോക്കൂ). എന്റെ അമ്മയെയും പാടത്തെ ഒരു പുരയിലാക്കി. ഞാനന്ന് നന്നേ ചെറുപ്പം. അമ്മയെ കാണണം എന്ന് പറഞ്ഞ് വാശിപിടിക്കുമ്പോൾ, അച്ഛൻ പാടത്തെ വരമ്പത്ത് കൊണ്ടുപോകും. ദൂരെ ഒരു ചെറ്റപ്പുര ചൂണ്ടിക്കാണിച്ച് അമ്മ അതിന് അകത്തുണ്ടെന്ന് പറഞ്ഞുതരും.


നോക്കിയാൽ പുര മാത്രം കാണാം. അമ്മ ഒരു പക്ഷേ, ഓലപ്പഴുതിലൂടെ ഞങ്ങളെ കാണുന്നുണ്ടായിരിക്കും." ഒരു നിമിഷം സഖാവ് നിശ്ശബ്ദനായി. പിന്നെ തുടർന്നു. ''കുറെ കഴിഞ്ഞാൽ ഒന്നും മനസ്സിലാവാതെ അച്ഛനോടൊപ്പം തിരിച്ചുപോരും. അമ്മയുടെ അസുഖം മാറുവാൻ കരഞ്ഞ് പ്രാർത്ഥിക്കുകയല്ലാതെ മറ്റൊന്നും അന്ന് അറിയുമായിരുന്നില്ല. പിന്നീടെപ്പോഴോ അമ്മ പോയി എന്നറിഞ്ഞു.


അച്ഛൻ മാത്രമായിരുന്നു പിന്നെ ആശ്രയം. അച്ഛൻ അമ്മയില്ലാത്ത കുറവ് കാണിക്കാതെ ഞങ്ങളെ നോക്കുമായിരുന്നു. അങ്ങിനെയിരിക്കെ ജ്വരം പിടിപെട്ട് അച്ഛനും മരണക്കിടക്കയിലായി. പേടിച്ചുവിറച്ച് ഉറക്കംവരാതെ ചുരുണ്ടുകിടന്ന് രാത്രി മുഴുവൻ അച്ഛനെയെങ്കിലും തിരികെത്തരണേ എന്ന് അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ച് പ്രാർത്ഥിക്കും.

പക്ഷേ, കുരുന്നുകളായ ഞങ്ങളെ തനിച്ചാക്കി അച്ഛനും പോയി. അന്നൊന്നും വിളികേൾക്കാത്ത ദൈവങ്ങളെ പിന്നെ വിളിക്കേണ്ടെന്ന് തോന്നി. " അറിയാതെ കണ്ണിൽ ഊറിവന്ന കണ്ണുനീർ കുമിള ചീമ്പി പൊട്ടിച്ച് ഞാനദ്ദേഹത്തിൻ്റെ കണ്ണിലേക്ക് നോക്കി...കനലെരിയുന്ന കണ്ണിലെവിടാ കണ്ണുനീർ...



When I cried out to God words VS Achuthanandan said

Next TV

Related Stories
'കനൽവഴി താണ്ടിയ പോരാളി...., അവസാനമായി പാർട്ടി ആസ്ഥാനത്ത്'; വിഎസിനെ മൃതദേഹം എ കെ ജി സെന്ററിലെത്തിച്ചു

Jul 21, 2025 07:26 PM

'കനൽവഴി താണ്ടിയ പോരാളി...., അവസാനമായി പാർട്ടി ആസ്ഥാനത്ത്'; വിഎസിനെ മൃതദേഹം എ കെ ജി സെന്ററിലെത്തിച്ചു

വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം പൊതുദർശനത്തിനായി എ കെ ജി സെന്ററിൽ...

Read More >>
 'സമാനതകളില്ലാത്ത ഇതിഹാസം, വി എസ് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അവസാനത്തെ ആദര്‍ശവാൻ' -രമേശ് ചെന്നിത്തല

Jul 21, 2025 07:24 PM

'സമാനതകളില്ലാത്ത ഇതിഹാസം, വി എസ് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അവസാനത്തെ ആദര്‍ശവാൻ' -രമേശ് ചെന്നിത്തല

വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ് അച്യുതാനന്ദന്‍ സമാനതകളില്ലാത്ത ഇതിഹാസമായിരുന്നുവെന്ന് രമേശ് ചെന്നിത്തല...

Read More >>
രാഷ്ട്രീയ ആദർശങ്ങൾ എല്ലാക്കാലത്തും കാത്തുസൂക്ഷിച്ചിരുന്നു; തീരാനഷ്ടമാണ് വി എസിന്റെ വിയോഗം - പി കെ കുഞ്ഞാലികുട്ടി

Jul 21, 2025 07:08 PM

രാഷ്ട്രീയ ആദർശങ്ങൾ എല്ലാക്കാലത്തും കാത്തുസൂക്ഷിച്ചിരുന്നു; തീരാനഷ്ടമാണ് വി എസിന്റെ വിയോഗം - പി കെ കുഞ്ഞാലികുട്ടി

രാഷ്ട്രീയമായി എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങളുണ്ടായാലും വ്യക്തിപരമായ സൗഹൃദം സൂക്ഷിച്ചിരുന്ന നേതാവാണ് വിഎസ് അച്യുതാനന്ദനെന്ന് മുസ്ലിം ലീഗ്...

Read More >>
‘സഖാവ് വി എസ് പാവപ്പെട്ടവന്റെ പടത്തലവൻ, തൊഴിലാളികൾക്ക് വേണ്ടി സമരമുഖങ്ങളിൽ ഓടി എത്തി';എ കെ ആന്റണി

Jul 21, 2025 06:57 PM

‘സഖാവ് വി എസ് പാവപ്പെട്ടവന്റെ പടത്തലവൻ, തൊഴിലാളികൾക്ക് വേണ്ടി സമരമുഖങ്ങളിൽ ഓടി എത്തി';എ കെ ആന്റണി

വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ...

Read More >>
'കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി ജീവിതം മാറ്റിവെച്ച വ്യക്തി'; വിഎസിൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

Jul 21, 2025 06:51 PM

'കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി ജീവിതം മാറ്റിവെച്ച വ്യക്തി'; വിഎസിൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി....

Read More >>
Top Stories










//Truevisionall