കുട്ടിമനസ്സുകളിൽ കഥകൾ നിറച്ച് കെ എൽ എഫ് വേദിയിൽ നസീറുദ്ധീൻ ഷായും രത്‌ന പഥക് ഷായും

കുട്ടിമനസ്സുകളിൽ കഥകൾ നിറച്ച് കെ എൽ എഫ് വേദിയിൽ നസീറുദ്ധീൻ ഷായും രത്‌ന പഥക് ഷായും
Jan 23, 2025 02:38 PM | By Jain Rosviya

കോഴിക്കോട്: (truevisionnews.com) 2025 കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ 8-ാം പതിപ്പിൽ, കുട്ടികൾക്ക് കഥകളുടെ മാന്ത്രികലോകം തുറന്ന് പ്രശസ്ത അഭിനേതാക്കളായ നസീറുദ്ധീൻ ഷായും രത്‌ന പഥക് ഷായും രസകരമായ തുടക്കം നൽകി.

വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന കാണികൾക്കായി ഇരുവരും ചേർന്ന് കഥപറച്ചിലും കവിതാപാരായണവും നടത്തി.

ജെയിംസ് തർബറിന്റെ കഥകളും വിക്രം സേതിന്റെ കവിതകളും കുട്ടികൾക്ക് മനോഹരമായ അവതരണത്തിലൂടെ നൽകുന്നതോടൊപ്പം ഇരുവരും അവയിലെ ഗുണപാഠങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്തു.

കഥകൾ ഓരോ മനുഷ്യന്റെയും ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് സംസാരിച്ച അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചു. "14-ാം വയസിലാണ് ആദ്യമായി ഞാൻ നാടകത്തിൽ അഭിനയിക്കുന്നത്.

മറ്റെല്ലാ പഠനവിഷയങ്ങളിലും വളരെ പിന്നോട്ടായിരുന്ന ഞാൻ നാടകത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചത് എന്റെ ചുറ്റുമുള്ള മനുഷ്യരിൽ നിന്ന് ആദ്യമായി ശ്രദ്ധയും അംഗീകാരവും നേടിത്തന്നു. അത് എന്റെ ജീവിതത്തിലെ മറ്റ് മേഖലകളെയും ഗുണകരമാക്കി. അഭിനയം എന്നെ മുഴുവനായി മാറ്റിമറിച്ചു." അദ്ദേഹം പറഞ്ഞു.

ഒരു നല്ല കഥ അതിന്റെ ഭാഷയിലൊതുങ്ങുന്നതല്ല. അഭിനയവും ആവിഷ്കാരവും അതിന്റെ ആത്മാവാണെന്ന് രത്ന പഥക് ഷാ, ഭാഷകൾക്കതീതമായി പ്രേക്ഷകരെ ആകർഷിക്കാൻ കഴിയുന്ന കഥപറച്ചിലിന്റെ ശക്തിയെപ്പറ്റി അവർ വിശദീകരിച്ചു.

'മികച്ച കഥപറച്ചിലിനുള്ള കഴിവ് എങ്ങനെ വികസിപ്പിക്കാം?' എന്ന കാണികളിൽ നിന്നുള്ള ഒരു കൊച്ചുമിടുക്കന്റെ ചോദ്യത്തിന് 'നല്ലൊരു കഥ പറയാൻ, നല്ലൊരു ആസ്വാധകനാവുക' എന്ന നസീറുദ്ധീൻ ഷായുടെ സന്ദേശത്തോടെ സെഷൻ അവസാനിച്ചു.

#NaseeruddinShah #RatnaPathakShah #KLF

Next TV

Related Stories
ചോള സാമ്രാജ്യത്തിന്റെ ചരിത്രത്തിലേക്ക് സഞ്ചരിച്ച് കെ എൽ എഫ് വേദി

Jan 26, 2025 04:04 PM

ചോള സാമ്രാജ്യത്തിന്റെ ചരിത്രത്തിലേക്ക് സഞ്ചരിച്ച് കെ എൽ എഫ് വേദി

ചോള സാമ്രാജ്യത്തിലെ രാജ്ഞിമാരായ സെമ്പിയൻ മഹാദേവി, കോകില നടികർ എന്നിവരെ ചൂണ്ടികാട്ടി രാജവംശത്തിലെ സ്ത്രീകളെ കുറിച്ച് വേദിയിൽ സംസാരിച്ച...

Read More >>
വർത്തമാനകാല പ്രശ്നങ്ങളെ അടയാളപ്പെടുത്തൽ എഴുത്തുകാരുടെ ബാധ്യതയോ? - സി വി ബാലകൃഷ്ണൻ

Jan 26, 2025 03:14 PM

വർത്തമാനകാല പ്രശ്നങ്ങളെ അടയാളപ്പെടുത്തൽ എഴുത്തുകാരുടെ ബാധ്യതയോ? - സി വി ബാലകൃഷ്ണൻ

മരുഭൂമിയിലുള്ള എല്ലാ മണൽത്തരിയേയും ചുമക്കേണ്ടവനല്ല എഴുത്തുകാരൻ, മറിച്ച് ദേഹത്ത് പറ്റിപ്പിടിച്ച മണൽത്തരികളെ മാത്രം ഒപ്പം ചുമന്നാൽ മതിയാവുമെന്ന...

Read More >>
ആഴമില്ലാത്ത വായന വ്യാജ വാർത്തകൾ തിരിച്ചറിയാനുള്ള ശേഷിയില്ലാതാക്കുന്നു - ശശി തരൂർ

Jan 26, 2025 02:16 PM

ആഴമില്ലാത്ത വായന വ്യാജ വാർത്തകൾ തിരിച്ചറിയാനുള്ള ശേഷിയില്ലാതാക്കുന്നു - ശശി തരൂർ

പുതുതലമുറയിൽ ഗൗരവപരമായ വായന കുറവാണെന്നും അദ്ദേഹം...

Read More >>
കലാകാരന് നൽകേണ്ടത് ദക്ഷിണയല്ല വേതനമാണ് - ഹരീഷ് ശിവരാമകൃഷ്ണൻ

Jan 26, 2025 02:02 PM

കലാകാരന് നൽകേണ്ടത് ദക്ഷിണയല്ല വേതനമാണ് - ഹരീഷ് ശിവരാമകൃഷ്ണൻ

കലകൊണ്ട് ഉയരങ്ങളിലെത്തിയവരുമായി ഇടപഴകാൻ പറ്റിയതാണ് എൻ്റെ സമ്പാദ്യം....

Read More >>
ശാസ്‌ത്രമേഖലയിലും ക്വിയർ വിരുദ്ധയും സ്ത്രീവിരുദ്ധതയുമുണ്ട്; കെ എൽ എഫ് സംവാദത്തിൽ ആദി

Jan 26, 2025 12:47 PM

ശാസ്‌ത്രമേഖലയിലും ക്വിയർ വിരുദ്ധയും സ്ത്രീവിരുദ്ധതയുമുണ്ട്; കെ എൽ എഫ് സംവാദത്തിൽ ആദി

ക്വിയർ വ്യക്തികളെക്കുറിച്ച് മതിയായ ജ്ഞാനം മെഡിക്കൽ സമൂഹത്തിന് പോലും ഇല്ലെന്നത് ദൗർഭാഗ്യകരമാണെന്നും മനഃശാസ്ത്രമേഖലയിലും വേണ്ടത്ര...

Read More >>
Top Stories