പതിവ് കസ്റ്റംസ് പരിശോധന, യാത്രക്കാരന്‍റെ ബാഗ് തുറന്നപ്പോൾ ഞെട്ടി; കണ്ടെത്തിയത് ഡസൻ കണക്കിന് ഇഴഞ്ഞു നീങ്ങുന്ന വിഷപ്പാമ്പുകളെ

പതിവ് കസ്റ്റംസ് പരിശോധന, യാത്രക്കാരന്‍റെ ബാഗ് തുറന്നപ്പോൾ ഞെട്ടി; കണ്ടെത്തിയത് ഡസൻ കണക്കിന് ഇഴഞ്ഞു നീങ്ങുന്ന വിഷപ്പാമ്പുകളെ
Jun 2, 2025 12:43 PM | By VIPIN P V

ബാങ്കോക്ക്: ( www.truevisionnews.com ) മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയില്‍ പിടിച്ചെടുത്തത് ഡസൻ കണക്കിന് വിഷപ്പാമ്പുകളെ പിടിച്ചെടുത്തു, അതും പലയിനം അണലികളെ.

തായ്‍ലന്‍ഡില്‍ നിന്ന് മുംബൈയിലേക്ക് പറന്ന യാത്രക്കാരന്‍റെ ബാഗേജില്‍ നിന്നാണ് വിഷപ്പാമ്പുകളെയടക്കം പിടിച്ചെടുത്തത്. 44 ഇന്തോനേഷ്യൻ പിറ്റ് വൈപ്പറുകളെ ചെക്ക്-ഇന്‍ ബാഗേജില്‍ ഒളിപ്പിച്ച നിലയിലാണ് പിടികൂടിയതെന്ന് മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രസ്താവനയില്‍ പറഞ്ഞു. തായ്ലന്‍ഡില്‍ നിന്നെത്തിയ ഇന്ത്യക്കാരനില്‍ നിന്നാണ് ഇവരെ പിടിച്ചെടുത്തത്.

ഇതിന് പുറമെ മൂന്ന് സ്പൈഡര്‍ ടെയില്‍ഡ് ഹോൻഡ് വൈപ്പറുകളെയും ഇയാളുടെ ബാഗേജില്‍ കണ്ടെത്തി. ഇവയും വിഷമുള്ള പാമ്പുകളാണ്. അഞ്ച് ഏഷ്യൻ ഇല ആമകളെയും ഇയാള്‍ കടത്തി കൊണ്ട് വന്നിരുന്നു.

ഇവയെ എല്ലാം പിടിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. പിടികൂടിയ പാമ്പുകളുടെയും ആമകളുടെയും ചിത്രങ്ങള്‍ കസ്റ്റംസ് പങ്കുവെച്ചിട്ടുണ്ട്. മുംബൈ വിമാനത്താവളത്തില്‍ പാമ്പുകളെ പിടികൂടുന്നത് അസാധാരണ സംഭവമാണ്. ഫെബ്രുവരിയില്‍ മുംബൈ കസ്റ്റംസ് ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് വനങ്ങളിൽ വംശനാശഭീഷണി നേരിടുന്ന സിയാമംഗ് ഗിബ്ബണുകളെ പിടികൂടിയിരുന്നു.

indian smuggler caught international airport venomous vipers

Next TV

Related Stories
കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് മരണം

Jul 10, 2025 06:39 AM

കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് മരണം

കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം, മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട്...

Read More >>
വികസനത്തിന് കൈകോർത്ത് ഇന്ത്യയും നമീബിയയും; യുപിഐ അടക്കം നാല് കരാറുകളിൽ ഒപ്പുവച്ചു

Jul 10, 2025 06:03 AM

വികസനത്തിന് കൈകോർത്ത് ഇന്ത്യയും നമീബിയയും; യുപിഐ അടക്കം നാല് കരാറുകളിൽ ഒപ്പുവച്ചു

നമീബിയയുമായുള്ള സഹകരണം വർധിപ്പിക്കുന്നതിൽ ഇന്ത്യ എക്കാലവും പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി...

Read More >>
ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ കാണാതായി, രക്ഷാപ്രവർത്തനം ദുഷ്‌കരം

Jul 9, 2025 08:01 AM

ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ കാണാതായി, രക്ഷാപ്രവർത്തനം ദുഷ്‌കരം

ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ...

Read More >>
ദയാധനത്തിന് മറുപടിയില്ല; നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം, മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരും

Jul 9, 2025 07:16 AM

ദയാധനത്തിന് മറുപടിയില്ല; നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം, മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരും

യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടർന്ന് ആക്ഷൻ...

Read More >>
‘നിയമ വഴികളെല്ലാം അടഞ്ഞു....?' യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന്  നടപ്പാക്കും

Jul 8, 2025 05:40 PM

‘നിയമ വഴികളെല്ലാം അടഞ്ഞു....?' യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന് നടപ്പാക്കും

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന് ...

Read More >>
Top Stories

//Truevisionall