കരുനാഗപ്പള്ളി: (truevisionnews.com) ഒരു നാട് മുഴുവനും നെഞ്ചുപൊട്ടി കരയുകയാണ് നാലരവയസ്സുകാരിയുടെ വിയോഗ വാർത്ത കേട്ട്. കൊട്ടാരക്കര പള്ളിക്കല്‍ പാലവിളയില്‍ വീട്ടില്‍ അനീഷ്-രശ്മി ദമ്പതികളുടെ മകൾ നാലരവയസ്സുള്ള കല്ല്യാണി (അക്ഷിക) ആണ് മരിച്ചത്.
ഇന്ന് നടക്കുന്ന സ്കൂൾ പ്രവേശനോത്സവത്തിന് പോകാൻ വളരെ സന്തോഷത്തോടെ കാത്തിരിക്കുന്നതിനിടെയാണ് അക്ഷിക ഓടയിൽവീണ് മരിച്ചത്. പന്മന കളരി തളിയാഴ്ച കിഴക്കേതിലുള്ള മുത്തച്ഛന്റേയും മുത്തശ്ശിയുടെയും കുടുംബ വീട്ടില്‍ ഒന്നരമാസത്തിന് മുമ്പ് അവധി ആഘോഷിക്കാനായി എത്തിയതായിരുന്നു കുട്ടി.
.gif)

തിങ്കളാഴ്ച വൈകീട്ട് ഈ വീടിന് സമീപത്തുള്ള ഓടയുടെ സ്ലാബില്‍ കൂടി കൂട്ടുകാരുമൊത്ത് സൈക്കിള്‍ ഉരുട്ടി വരുന്നതിനിടയില്‍ സ്ലാബില്ലാത്ത ഭാഗത്തെ ഓടയില്‍ വീഴുകയായിരുന്നു. സംഭവം നടക്കുമ്പോൾ മകളുടെ സ്കൂൾ പ്രവേശനത്തിനുള്ള സാധനങ്ങൾ വാങ്ങാനായി മാതാപിതാക്കൾ കടയിൽ പോയിരിക്കുകയായിരുന്നു.
നാട്ടുകാര്‍ ഓടയിലിറങ്ങി മുങ്ങിത്തപ്പുന്നതിനിടയില്‍ മൂന്നൂറ് മീറ്റര്‍ മാറി കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല.
baby girl dies after falling drain riding bicycle kottayam
