കോഴിക്കോട്: (truevisionnews.com) ഏട്ടാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ശ്രദ്ധേയമായി ഒരു ക്യാരിക്കേച്ചർ ക്യാൻവാസ്.കാർട്ടൂൺ അക്കാദമിയും കെ എൽ എഫും ചേർന്ന് കോഴിക്കോട് കടപ്പുറത്ത് ഒരുക്കുന്ന സ്പോട്ട് ഡ്രോയിങ് ഇടം സാഹിത്യ മനസുകളെ കീഴടക്കുകയാണ്.

കാർട്ടൂൺ രൂപം കൊണ്ടിട്ട് എത്രയോ വർഷങ്ങൾ പിന്നിട്ടെങ്കിലും ഈ മേഖല ആസ്വദന ശ്രദ്ധ നേടിയത് ഈ അടുത്ത കാലത്താണ് എന്ന് കാർട്ടൂൺ അക്കാദമിയിലെ ചിത്രകാരൻമാരായ ഷിജു ജോർജ്, സജീവ് ശൂരനാട്, സുരേന്ദ്രൻ വാരച്ചാൽ എന്നിവർ പറയുന്നു.
വർഷങ്ങളായി കെ എൽ എഫുമായി ആത്മബന്ധം ഉള്ളവരാണിവർ. എം ടിയും,ഒ എൻ വിയും എല്ലാം ഉൾകൊള്ളുന്ന ഒരു കൂട്ടം കലാകാർ ചേർന്നൊരുക്കിയ ക്യാൻവാസ് ഇവിടെ നിറഞ്ഞ് നിൽക്കുകയാണ്.
ഒരു സംസ്കാരം വളർത്തിയെടുത്തു അത് ജനങ്ങൾ അംഗീകരിച്ചു എന്ന് ഇവർ പറയുന്നു. ആസ്വദിക്കാൻ അല്ലെങ്കിൽ കാർട്ടൂണുകൾക്ക് വില തരാൻ ആളുകൾക്ക് മടി ആണ് എന്നത് സത്യാവസ്ഥയാണ്.
സ്വന്തം സംസ്കാരത്തിലൂടെ വളർത്തിയെടുത്ത ചിത്രകലയെയാണ് ഒരു കൂട്ടം കലാകാരൻമാർ ഇവിടെ സ്പോട്ട് ഡ്രോയിങിലും ഈ ക്യാൻവാസിലും സൃഷ്ടിച്ചിരിക്കുന്നത് എന്ന് സുരേന്ദ്രൻ വാരാച്ചാൽ പറയുന്നു.
പഴയകാലത്തിൽ നിന്ന് വ്യത്യസ്തമായി ഇന്ന് ക്യാരിക്കേച്ചർ ഇല്ലാത്ത ഒരു വേദി പോലും ഇല്ല. വിദേശത്ത് നിന്നാണ് ക്യാരിക്കേച്ചർ എത്തിയത്. വരുമാന മാർഗം എന്നതിലുപരി ഒരു കലയെ സമൂഹത്തിൽ അവതരിപ്പിക്കാൻ ഒരു വിഷയത്തെ അർത്ഥവത്തായി ജനങ്ങൾക്ക് മുന്നിലേക്ക് എത്തിക്കാൻ ഇത് ഏറെ പ്രാധാന്യം നൽകുന്നു എന്ന് കാർട്ടൂണിസ്റ്റ് സജീവ് ശൂരനാട് പറയുന്നു.
സ്കൂൾ കാലഘട്ടങ്ങളിൽ കാർട്ടൂണുകൾക്ക് വലിയ പ്രധാന്യം ഇല്ലായിരുന്നു. ഇപ്പോൾ വളരെ ജനകീയമായും സജീവമായും ഇത് നിലകൊള്ളുന്നു.
കാർട്ടൂണിന്റെ ആസ്വാദനം ഏറ്റവും കൂടുതൽ ഉള്ളത് മലയാളികൾക്കിടയിലാണെന്ന് ചിത്രകാരനായ ഷിജു ജോർജ് അഭിപ്രായപ്പെടുന്നു. കാർട്ടൂൺ കലാരംഗത്ത് ഏറ്റവും കൂടുതൽ ഉള്ളതും മലയാളികൾ തന്നെയാണ്. കോഴിക്കോട് വരുമ്പോൾ കെ എൽ എഫുമായി വളരെ അടുത്ത ആത്മബന്ധം ഉള്ള ഒന്നായി കാർട്ടൂൺ മാറുന്നു എന്നും അദ്ദേഹം പറയുന്നു.
#caricature #canvas #featured #prominently #8th #Kerala #Literature #Festival #kozhikkode
